വീടെന്ന സ്വപ്നം ബാക്കിവച്ച് വയോധികൻ യാത്രയായി
Thursday, July 25, 2024 11:20 PM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: സ്വ​ന്ത​മാ​യി അ​ട​ച്ചു​റ​പ്പു​ള്ള വീ​ട്ടി​ൽ ക​ഴി​യാ​മെ​ന്ന മോ​ഹം ബാ​ക്കി വ​ച്ച് വയോധി കൻ യാ​ത്ര​യാ​യി. പു​ല്ലൂ​റ്റ് കോ​ഴി​ക്ക​ട വി.​ടി. ന​ന്ദ​കു​മാ​ർ റോ​ഡി​ൽ താ​മ​സി​ച്ചി​രു​ന്ന പ​ഴംപ​ള്ള​ത്ത് മു​കു​ന്ദ​ൻ (80) മരിച്ചത്.

നാ​ല്ലൊ​രു വീ​ട്ടി​ൽ അ​ന്തി​യു​റ​ങ്ങി​യി​ട്ട് മ​രി​ച്ചാ​ൽ മ​തി​യെ​ന്ന് മു​കു​ന്ദ​ൻ വ​രു​ന്ന​വ​രോ​ടും പ്രി​യ​പെ​ട്ട​വ​രോ​ടും പ​റ​യു​മാ​യി​രു​ന്നു. അ​ങ്ങ​നെ​യി​രി​ക്കെ​യാ​ണ് നാ​ട്ടു​കാ​രും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും ജ​ന​പ്ര​തി​നി​ധി​ക​ളും ഒ​ത്തു​കൂ​ടി ക​മ്മി​റ്റി കൂ​ടി വീ​ടു പ​ണി​യാ​ൻ തീ​രു​മാ​നി​ച്ച​ത്.


വീ​ടി​ന്‍റെ പ​കു​തി പ​ണി ക​ഴി​ഞ്ഞ സമയത്താ​ണ് മു​കു​ന്ദ​ൻ കി​ട​പ്പി​ലാ​യ​ത്. സ​ഹോ​ദ​രി വി​മ​ല​യോ​ടൊ​പ്പ​മാ​ണ് മു​കു​ന്ദ​ൻ ക​ഴി​ഞ്ഞി​രു​ന്ന​ത്. ഇ​നി പു​തി​യ വീ​ട്ടി​ൽ അ​ന്തി​യു​റ​ങ്ങാ​ൻ മു​കു​ന്ദ​ൻ ഉ​ണ്ടാ​വി​ല്ല. ലൈ​ഫ് പ​ദ്ധ​തി​യി​ൽ വീ​ട് അ​നു​വ​ദി​ച്ചെ​ങ്കി​ലും പ​ണം കി​ട്ടാ​തി​രി​ക്കെ​യാ​ണ് നാ​ട്ടു​കാ​ർ ഇടപെട്ട് വീടുപണി തുടങ്ങിയത്. എ​ന്നി​ട്ടും വീ​ട് പ​ണി പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

വൈ​കീ​ട്ട് അ​ഞ്ചിന് കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​സ​ഭ ക്രി​മ​റ്റോ​റി​യ​ത്തി​ൽ സം​സ്കാ​രം ന​ട​ത്തി.