പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു
Thursday, July 25, 2024 1:53 AM IST
കൊ​പ്ര​ക്ക​ളം: ക​യ്പ​മം​ഗ​ല​ത്ത് പൈപ്പ് പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു. ഈ​സ്റ്റ് ടി​പ്പു​സു​ൽ​ത്താ​ൻ റോ​ഡി​ൽ ച​ളി​ങ്ങാ​ട് അ​മ്പ​ല​ന​ട​യി​ലും കാ​ക്കാ​ത്തി​രു​ത്തി പ​ള്ളി​വ​ള​വി​ലു​മാ​ണ് പൈ​പ്പ് പൊ​ട്ടി​യി​ട്ടു​ള്ള​ത്. ഒ​രാ​ഴ്ചയാ​യി ര​ണ്ടി​ട​ത്തും പൈ​പ്പ് പൊ​ട്ടി​യി​ട്ട്. ഇ​തോ​ടെ റോ​ ഡി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ സി​വി സെ​ന്‍റ​റി​ലും പ​ള്ളി​ന​ട​യി​ലും പൈ​ പ്പ് പൊ​ട്ടി​യി​രു​ന്ന​ത് പ​രി​ഹ​രി​ച്ചു. കാ​ല​ഹ​ര​ണ​പ്പെ​ട്ട പൈ​പ്പു​ക​ൾ കാ​ര​ണം ഒ​രി​ട​ത്തു ചോ​ർ​ച്ച​യ​ട​യ് ക്കു​മ്പോ​ഴേ​ക്കും മ​റ്റൊ​രു​ ഭാ​ഗ​ത്തു പൊ​ട്ടു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്. മ​ഴ​ക്കാ​ലം ആ​ണെ​ങ്കി​ലും ക​നോ​ലി ക​നാ​ലി​ന്‍റെ അ​രി​കി​ലും ക​ട​ലോ​രപ്ര​ദേ​ശ​ത്തും താ​മ​സി​ക്കു​ന്ന​വ​ർ ആ​ശ്ര​യി​ക്കു​ന്ന​ത് പൈ​പ്പ് വെ​ള്ള​ത്തെ​യാ​ണ്. എ​ത്ര​യും പെ​ട്ടെ​ന്ന് പൈ​പ്പി​ന്‍റെ ചോ​ർ​ച്ച​യ​ട​യ്ക്ക​ണ​മെ​ന്നു നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.