നൈപുണ്യയിലെ പൂർവവിദ്യാർഥിക്ക് കെ​ഇ​എ​എം പ്ര​വേ​ശനപ​രീ​ക്ഷ​യി​ല്‍ നേ​ട്ടം
Monday, July 15, 2024 4:35 AM IST
അ​ങ്ക​മാ​ലി: കേ​ര​ള എ​ന്‍​ജി​നീ​യ​റിം​ഗ് ആ​ര്‍​ക്കി​ടെ​ക്ച​ര്‍ ആ​ൻ​ഡ് മെ​ഡി​ക്ക​ല്‍ പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ല്‍(​കെ​ഇ​എ​എം) എ​ട​ക്കു​ന്ന് നൈ​പു​ണ്യ പ​ബ്ലി​ക് സ്‌​കൂ​ളി​ലെ പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​യാ​യ ലി​യോ​ണ്‍ പോ​ള്‍ 46-ാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി.

ജോ​യി​ന്‍റ് എ​ന്‍​ട്ര​ന്‍​സ് പ​രീ​ക്ഷ​യി​ല്‍(​ജെ​ഇ​ഇ) 99.23 ശ​ത​മാ​ന​വും നേ​ടി. നൈ​പു​ണ്യ സ്‌​കൂ​ളി​ലാ​ണ് ലി​യോ​ണ്‍ പ്ല​സ് ടു ​പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. നൈ​പു​ണ്യ പ​ബ്ലി​ക് സ്‌​കൂ​ള്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ റ​വ. ഡോ. ​ബി​ന്‍റോ കി​ലു​ക്ക​ന്‍ ലി​യോ​ണ്‍ പോ​ളി​നെ അ​നു​മോ​ദി​ച്ചു.