ല​ഹ​രി​ക്കും ഗു​ണ്ടാ ആ​ക്ര​മ​ണ​ത്തി​നു​മെ​തി​രേ അ​തി​ര​മ്പു​ഴ​യി​ൽ പ്ര​തി​ഷേ​ധം
Tuesday, October 22, 2024 7:07 AM IST
അ​തി​ര​മ്പു​ഴ: അ​തി​ര​മ്പു​ഴ​യി​ൽ യു​വ​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലെ മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​യു​ടെ ക​ട​ന്നു​ക​യ​റ്റ​ത്തി​നും ഗു​ണ്ടാ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കു​മെ​തി​രേ പ്ര​തി​ഷേ​ധം. കേ​ര​ള യൂ​ത്ത്ഫ്ര​ണ്ട്-​എം അ​തി​ര​മ്പു​ഴ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ ന​ട​ത്തി​യ​ത്.

ല​ഹ​രി​ക്കും ഗു​ണ്ടാ ആ​ക്ര​മ​ണ​ത്തി​നു​മെ​തി​രേ സ​മൂ​ഹ മ​നഃ​സാ​ക്ഷി​യെ ഉ​ണ​ർ​ത്താ​ൻ അ​തി​ര​മ്പു​ഴ പ​ള്ളി മൈ​താ​നം ജം​ഗ്ഷ​നി​ൽ​നി​ന്ന് ടൗ​ൺ ജം​ഗ്ഷ​നി​ലേ​ക്ക് യൂ​ത്ത്ഫ്ര​ണ്ട്-​എം, കേ​ര​ളാ കോ​ൺ​ഗ്ര​സ് -എം ​പ്ര​വ​ർ​ത്ത​ക​ർ റാ​ലി ന​ട​ത്തി. മു​ഖ്യ​മ​ന്ത്രി​ക്കും മ​റ്റ് അ​ധി​കൃ​ത​ർ​ക്കും ഭീ​മ​ഹ​ർ​ജി ന​ൽ​കു​ന്ന​തി​നു​വേ​ണ്ടി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ, ഓ​ട്ടോ​റി​ക്ഷ-​ടാ​ക്സി സ്റ്റാ​ൻ​ഡു​ക​ൾ ഉ​ൾ​പ്പെ​ടെ സ​ന്ദ​ർ​ശി​ച്ച് പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്ന് ഒ​പ്പു​ശേ​ഖ​ര​ണം ന​ട​ത്തി.


ടൗ​ൺ ജം​ഗ്ഷ​നി​ൽ ന​ട​ത്തി​യ സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ൽ യൂ​ത്ത്ഫ്ര​ണ്ട്-​എം നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​ൻ​സ് കു​ര്യ​ൻ, നേ​താ​ക്ക​ളാ​യ ഷി​ജോ ഗോ​പാ​ല​ൻ, ജി​ക്കു മാ​ത്യു, കേ​ര​ള കോ​ൺ​ഗ്ര​സ്-​എം നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ് ഇ​ട​വ​ഴി​ക്ക​ൽ, സെ​ക്ര​ട്ട​റി എ​ൻ.​എ. മാ​ത്യു, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ഷി ഇ​ല​ഞ്ഞി​യി​ൽ, ഫ്രാ​ൻ​സി​സ് സാ​ല​സ് മാ​ങ്കോ​ട്ടി​ൽ, മാ​ത്ത​ച്ച​ൻ പ്ലാ​ത്തോ​ട്ടം, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ ജോ​സ് അ​ഞ്ജ​ലി, സി​നി കു​ളം​കു​ത്തി​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.