ഐ​ങ്കൊ​മ്പ് ബ​സ് ദു​ര​ന്ത​ത്തി​ന് 26 വ​ര്‍​ഷം
Tuesday, October 22, 2024 5:17 AM IST
പാ​ലാ: ബ​സി​ന് തീ ​പി​ടി​ച്ച് 22 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ അ​പ​ക​ട​ത്തി​ന് ഇ​ന്ന് 26 വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​കു​ന്നു.1998 ഒ​ക്ടോ​ബ​ര്‍ 22ന് ​രാ​വി​ലെ 11.15നാ​ണ് നാ​ടി​നെ ന​ടു​കി​യ അ​പ​ക​ട​മു​ണ്ടാ​യ​ത്.

പാ​ലാ-​തൊ​ടു​പു​ഴ റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തി​യി​രു​ന്ന സ്വ​കാ​ര്യ ബ​സ് പ്രശാ​ന്ത് തീ ​പി​ടി​ച്ചാ​ണ് യാ​ത്ര​ക്കാ​ര്‍​ക്ക് ദാ​രു​ണാ​ന്ത്യം സം​ഭ​വി​ച്ച​ത്. ബ​സി​ല്‍ നി​റ​യെ യാ​ത്ര​ക്കാ​ര്‍ ഉ​ണ്ടാ​യി​രു​ന്നു. ഐ​ങ്കൊ​മ്പി​ന് സ​മീ​പം ആ​റാം​മൈ​ലി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.


റോ​ഡി​ന് ഇ​ട​തു​വ​ശ​ത്തെ ടെ​ലി​ഫോ​ൺ പോ​സ്റ്റി​ല്‍ ഇ​ടി​ച്ചു​മ​റി​ഞ്ഞ ബ​സി​ന് തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം 22 പേ​രാ​ണ് മ​രി​ച്ച​ത്. 16 പേ​ർ‌ സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചി​രു​ന്നു.