മാ​തൃ-​പി​തൃ വേ​ദി മ​ണി​മ​ല ഫൊ​റോ​ന ക​ലോ​ത്സ​വം: ക​രി​മ്പ​ന​ക്കു​ളം എസ്എച്ചിന് ഓവറോൾ
Sunday, October 20, 2024 6:39 AM IST
മ​ണി​മ​ല: മാ​തൃ-​പി​തൃ വേ​ദി മ​ണി​മ​ല ഫെ​റോ​ന ക​ലോ​ത്സ​വം മ​ണി​മ​ല സെ​ന്‍റ് ജോ​ര്‍ജ് ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ത്തി. ഫെ​റോ​ന വി​കാ​രി ഫാ.​ മാ​ത്യു താ​ന്നി​യ​ത്ത് ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു. ഫൊ​റോ​ന പി​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് ജി​ബി ന​ല്ലേ​പ്പ​റ​മ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഫൊ​റോ​ന ഡ​യ​റ​ക്ട​ര്‍ ഫാ. ​മാ​ത്യു പു​ളി​ച്ച​മാ​ക്ക​ല്‍, അ​തി​രൂ​പ​ത ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ​ഷി കൊ​ല്ലാ​പു​രം, മാ​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് അ​ന്ന​മ്മ ജോ​സ​ഫ്, സാ​ലി വ​ര്‍ഗീ​സ്, ഷാ​ജി പൂ​ക്ക​നാ​പെ​യ്ക​യി​ല്‍, ഷൈ​നി വെ​ള്ള​പ്ലാ​മു​റി​യി​ല്‍, ആ​ന്‍സി സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.


ക​ലോ​ത്സ​വ​ത്തി​ല്‍ എ​സ്എ​ച്ച് ക​രി​മ്പ​ന​ക്കു​ളം ഓ​വ​റോ​ള്‍ ഒ​ന്നാം സ്ഥാ​ന​വും ഹോ​ളി മാ​ഗി മ​ണി​മ​ല ര​ണ്ടാം സ്ഥാ​ന​വും സെ​ന്‍റ് ബേ​സി​ല്‍ മ​ണി​മ​ല മൂ​ന്നാം​സ്ഥാ​ന​വും നേ​ടി.