അ​ങ്ക​ണ​വാ​ടി കു​ട്ടി​ക​ൾ​ക്ക് കു​ട ന​ൽ​കി എം​എ​ൽ​എ സ​ർ​വീ​സ് ആ​ർ​മി
Tuesday, October 22, 2024 5:17 AM IST
ഈ​രാ​റ്റു​പേ​ട്ട: സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ നേ​തൃ​ത്വം ന​ൽ​കു​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ എം​എ​ൽ​എ സ​ർ​വീ​സ് ആ​ർ​മി പൂ​ഞ്ഞാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ണ​പ്പു​റം ഫൗ​ണ്ടേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പൂ​ഞ്ഞാ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ 258 അ​ങ്ക​ണ​വാ​ടി​ക​ളി​ലെ 1800ല​ധി​കം കു​ട്ടി​ക​ൾ​ക്ക് കു​ട​ക​ൾ വി​ത​ര​ണം ചെയ്തു.

നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ പ​ത്തു പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഓ​രോ അ​ങ്ക​ണ​വാ​ടി​യി​ലെ​യും കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ന് അ​നു​സൃ​ത​മാ​യ കു​ട​ക​ൾ സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ അ​ങ്ക​ണ​വാ​ടി പ്ര​വ​ർ​ത്ത​ക​ർ​ക്ക് കൈ​മാ​റി. അ​ങ്ക​ണ​വാ​ടി​ക​ളി​ൽ ന​ട​ത്തു​ന്ന ച​ട​ങ്ങി​ൽ വാ​ർ​ഡ് മെം​ബ​ർ​മാ​ർ കു​ട്ടി​ക​ൾ​ക്ക് കു​ട കൈ​മാറും.

നി​യോ​ജ​ക​മ​ണ്ഡ​ലം​ത​ല ഉ​ദ്ഘാ​ട​നം പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​ത്യു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ഇ​ൻ​കം ടാ​ക്സ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ജ്യോ​തി​ഷ് മോ​ഹ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ പി.​ആ​ർ. അ​നു​പ​മ, കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ജി​ത ര​തീ​ഷ്, ഈ​രാ​റ്റു​പേ​ട്ട മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ സു​ഹ്റ അ​ബ്ദു​ൾ ഖാ​ദ​ർ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബി​ജോ​യി ജോ​സ് മു​ണ്ടു​പാ​ലം, സി.​എം. ജാ​ൻ​സി, കെ.​കെ. ശ​ശി​കു​മാ​ർ, സ്ക​റി​യ പൊ​ട്ട​നാ​നി, ഗീ​ത നോ​ബി​ൾ, കെ.​സി. ജ​യിംസ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ മെംബർ മാർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.