ന​​വീ​​ക​​രി​​ച്ച കോ​​ട്ട​​യം മി​​ല്‍​മ ഡെ​​യ​​റി ഉ​​ദ്ഘാ​​ട​​നം നാ​​ളെ
Monday, October 21, 2024 5:33 AM IST
കോ​​ട്ട​​യം: പ്ര​​തി​​ദി​​ന ശേ​​ഷി 75,000 ലി​​റ്റ​​റി​​ല്‍​നി​​ന്നും ഒ​​രു ല​​ക്ഷം ലി​​റ്റ​​റാ​​യി വ​​ര്‍​ധി​​പ്പി​​ച്ച് ന​​വീ​​ക​​രി​​ച്ച മി​​ല്‍​മ കോ​​ട്ട​​യം ഡെ​​യ​​റി​​യു​​ടെ ഉ​​ദ്ഘാ​​ട​​നം നാ​​ളെ ന​​ട​​ക്കും. ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നി​​നു കോ​​ട്ട​​യം ഡെ​​യ​​റി അ​​ങ്ക​​ണ​​ത്തി​​ല്‍ മ​​ന്ത്രി ജെ. ​​ചി​​ഞ്ചു​​റാ​​ണി ഉ​​ദ്ഘാ​​ട​​നം നി​​ര്‍​വ​​ഹി​​ക്കും.

തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ എം​​എ​​ല്‍​എ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് എം​​പി, മി​​ല്‍​മ ഫെ​​ഡ​​റേ​​ഷ​​ന്‍ എം​​ഡി ആ​​സി​​ഫ് കെ. ​​യൂ​​സ​​ഫ്, എ​​റ​​ണാ​​കു​​ളം മേ​​ഖ​​ലാ യൂ​​ണി​​യ​​ന്‍ ചെ​​യ​​ര്‍​മാ​​ന്‍ എം.​​ടി. ജ​​യ​​ന്‍, എം​​ഡി വി​​ല്‍​സ​​ണ്‍ ജെ. ​​പു​​റ​​വ​​ക്കാ​​ട്ട് തു​​ട​​ങ്ങി​​യ​​വ​​ര്‍ സം​​ബ​​ന്ധി​​ക്കും.


ദേ​​ശീ​​യ ക്ഷീ​​ര​​വി​​ക​​സ​​ന ബോ​​ര്‍​ഡ് ദ​​ക്ഷി​​ണേ​​ന്ത്യ​​യി​​ലെ പ്രോ​​മി​​സിം​​ഗ് മി​​ല്‍​ക്ക് യൂ​​ണി​​യ​​നാ​​യി എ​​റ​​ണാ​​കു​​ളം മേ​​ഖ​​ലാ യൂ​​ണി​​യ​​നെ തെ​​ര​​ഞ്ഞെ​​ടു​​ത്ത​​തി​​ന്‍റ​​എ ഭാ​​ഗ​​മാ​​യി ല​​ഭി​​ച്ച സാ​​മ്പ​​ത്തി​​ക​​സ​​ഹാ​​യം, കേ​​ര​​ള സ​​ര്‍​ക്കാ​​രി​​ന്‍റെ വാ​​ര്‍​ഷി​​ക പ​​ദ്ധ​​തി ഫ​​ണ്ട്, മേ​​ഖ​​ലാ യൂ​​ണി​​യ​​ന്‍റെ ഫ​​ണ്ട് എ​​ന്നി​​വ ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്തി​​യാ​​ണ് കോ​​ട്ട​​യം ഡെ​​യ​​റി ന​​വീ​​ക​​രി​​ച്ച​​ത്.