ഉ​പ​ജി​ല്ലാ കാ​യി​ക​മേ​ള: ചേ​ന​പ്പാ​ടി ഗ​വ. എ​ൽ​പി സ്കൂ​ളി​ന് ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്
Monday, October 21, 2024 5:47 AM IST
ചേ​ന​പ്പാ​ടി: കാ​ഞ്ഞി​ര​പ്പ​ള്ളി വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ കാ​യി​ക​മേ​ള​യി​ൽ സ​ർ​ക്കാ​ർ സ്കൂ​ൾ വി​ഭാ​ഗം മാ​ർ​ച്ച്‌ പാ​സ്റ്റി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ​തോ​ടെ ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​മാ​യി തു​ട​ർ​ച്ച​യാ​യി വി​ജ​യം ആ​വ​ർ​ത്തി​ക്കു​ന്ന​തി​ന്‍റെ നേ​ട്ട​മാ​ണ് ചേ​ന​പ്പാ​ടി ഗ​വ. എ​ൽ​പി സ്കൂ​ൾ സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഇ​ത്ത​വ​ണ​യും ഉ​പ​ജി​ല്ലാ കാ​യി​ക​മേ​ള​യി​ൽ സ​ർ​ക്കാ​ർ സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പും നേ​ടി. ഇ​തോ​ടെ മൂ​ന്നു വ​ർ​ഷ​മാ​യി ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ് നേ​ടി​യ സ്കൂ​ൾ എ​ന്ന നേ​ട്ട​വു​മു​ണ്ട്. പ്ര​ധാ​നാ​ധ്യാ​പി​ക റോ​സ്‌​ലി​ൻ ജേ​ക്ക​ബ്, അധ്യാ​പി​ക​മാ​രാ​യ ജെ.​എ. അ​നി​ഷ, ബി. ​പ്ര​മീ​ള, കെ.​എ. ഷം​സി​യ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശീ​ല​നം.


ദേ​ശീ​യ കാ​യി​ക​പ്ര​തി​ഭ​യാ​യ ഷ​ഹ​നാ​സ് സു​ലൈ​മാ​ൻ ഉ​ൾ​പ്പെ​ടെ സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളാ​യ പ്ര​തി​ഭ​ക​ളും പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്നു​ണ്ടെ​ന്ന് അ​ധ്യാ​പ​ക​ർ പ​റ​ഞ്ഞു.