ആ​പ്ദാ മി​ത്ര സേ​നാം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു
Tuesday, October 22, 2024 7:07 AM IST
കോ​ട്ട​യം: ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യും ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യും ചേ​ര്‍ന്നു ക​ള​ക്‌​ട​റേ​റ്റ് വി​പ​ഞ്ചി​ക കോ​ണ്‍ഫ​റ​ന്‍സ് ഹാ​ളി​ല്‍ ജി​ല്ല​യി​ലെ ആ​പ്ദാ മി​ത്ര സേ​നാം​ഗ​ങ്ങ​ളു​ടെ ഒ​ത്തു​ചേ​ര​ലും അം​ഗ​ങ്ങ​ളെ ആ​ദ​രി​ക്ക​ലും സം​ഘ​ടി​പ്പി​ച്ചു.

ജി​ല്ല​യി​ലെ മി​ക​ച്ച 10 ആ​പ്ദാ മി​ത്ര അം​ഗ​ങ്ങ​ള്‍ക്ക് അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് ബീ​ന പി. ​ആ​ന​ന്ദ് ബാ​ഡ്ജ് ഓ​ഫ് ഓ​ണ​ര്‍ സ​മ്മാ​നി​ച്ചു.


ഹു​സൂ​ര്‍ ശി​ര​സ്ത​ദാ​ര്‍ എ​ന്‍.​എ​സ്. സു​രേ​ഷ്‌​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ റെ​ജി വി. ​കു​ര്യാ​ക്കോ​സ്, ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം ജൂ​ണി​യ​ര്‍ സൂ​പ്ര​ണ്ട് കെ.​സി. ഹ​രി, ഹ​സാ​ര്‍ഡ് അ​ന​ലി​സ്റ്റ് ഡെ​സി ഡേ​വി​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.