യാത്രക്കാർ ചോദിക്കുന്നു; റോഡ് കുറുകെ കടക്കാൻ സഹായിക്കാമോ?
Monday, October 21, 2024 7:41 AM IST
ക​​റു​​ക​​ച്ചാ​​ൽ: ക​​റു​​ക​​ച്ചാ​​ൽ പ്രൈ​​വ​​റ്റ് ബ​​സ് സ്റ്റാ​​ൻ​ഡി​​ലെ​​ത്തു​​ന്ന യാ​​ത്ര​​ക്കാ​​ർ അ​​ധി​​കൃ​​ത​​രോ​​ട് ചോ​​ദി​​ക്കു​​ന്നു സ്റ്റാ​​ൻ​ഡി​​ലെ​​ത്താ​​നും പു​​റ​​ത്തേ​​ക്കു പോ​​കാ​​നും ഒ​​രു കൈ ​​സ​​ഹാ​​യി​​ക്കാ​​മോ? ബ​​സ്‌ സ്റ്റാ​​ൻ​​ഡി​​ന് മു​​ൻ​​വ​​ശ​​ത്ത് വാ​​ഴൂ​​ർ റോ​​ഡി​​ൽ സീ​​ബ്രാ​​ വ​​ര​​ക​​ൾ ഇ​​ല്ലാ​​ത്ത​​തി​​നാ​​ൽ യാ​​ത്ര​​ക്കാ​​ർ ബു​​ദ്ധി​​മു​​ട്ട് അ​​നു​​ഭ​​വി​​ക്കാ​​ൻ തു​​ട​​ങ്ങി​​യി​​ട്ട് നാ​​ളു​​ക​​ൾ ഏ​​റെ​​യാ​​യി.

റോ​​ഡി​​ലെ ഏ​​റ്റ​​വും ജ​​ന​​ത്തി​​ര​​ക്കേ​​റി​​യ ബ​സ് സ്റ്റാ​​ൻ​​ഡ് ക​​വാ​​ട​​ത്തി​​ന് സ​​മീ​​പം സീ​​ബ്രാ​​ വ​​ര​​ക​​ളി​​ല്ലാ​​ത്ത​​ത് യാ​​ത്ര​​ക്കാ​​ർ​​ക്ക് വ​​ലി​​യ ബു​​ദ്ധി​​മു​​ട്ടാ​​ണ് സൃ​​ഷ്ടി​​ക്കു​​ന്ന​​ത്. ആ​​ളു​​ക​​ൾ കൂ​​ട്ടം​കൂ​​ടി​​യാ​​ണ് പ​​ല​​പ്പോ​​ഴും റോ​​ഡ് ക​​ട​​ക്കു​​ന്ന​​ത്.


വ​​ര​​ക​​ളി​​ല്ലാ​​ത്ത​​തി​​നാ​​ൽ കാ​​ൽ​​ന​​ട യാ​​ത്ര​​ക്കാ​​രെ ക​​ണ്ടാ​​ൽ വാ​​ഹ​​ന​​ങ്ങ​​ൾ നി​​ർ​​ത്താ​​റു​​മി​​ല്ല. ക​​ഴി​​ഞ്ഞ ദി​​വ​​സം വൈ​​കും നേ​​രം റോ​​ഡ് മു​​റി​​ച്ചു​​ക​​ട​​ന്ന​​യാ​​ൾ​​ക്ക് സ്കൂ​​ട്ട​​റി​​ടി​​ച്ച് റോ​​ഡി​​ൽ വീ​​ണ് പ​​രി​​ക്കേ​​റ്റി​​രു​​ന്നു. മു​​ൻ​​പും പ​​ല ത​​വ​​ണ ഇ​​ത്ത​​രം അ​​പ​​ക​​ട​​ങ്ങ​​ളു​​ണ്ടാ​​യി​​ട്ടും ഇ​​വ പ​​രി​​ഹ​​രി​​ക്കാ​​ൻ അ​​ധി​​കൃ​​ത​​ർ ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ച്ചി​​ല്ലെ​​ന്ന് യാ​​ത്ര​​ക്കാ​​ർ പ​​റ​​യു​​ന്നു.

മൂ​​ന്നു​​വ​​ർ​​ഷം മു​​ൻ​​പ് ഇ​​വി​​ടെ ഇ​​ന്‍റ​ർ​​ലോ​​ക്ക് പാ​​കി റോ​​ഡ് ന​​വീ​​ക​​രി​​ച്ച​​തോ​​ടെ സീ​​ബ്രാ​​ലൈ​​ൻ ഇ​​ല്ലാ​​താ​​യി. പി​​ന്നീ​​ട് ഇ​​വ പു​​ന​​ർ​​നി​​ർ​​മി​​ക്കാ​​ൻ അ​​ധി​​കൃ​​ത​​ർ ശ്ര​​ദ്ധി​​ച്ചി​​ല്ലെ​​ന്ന് യാ​​ത്ര​​ക്കാ​​ർ പ​​റ​​യു​​ന്നു.