നി​ർ​മ​ല പ​ബ്ലി​ക് സ്കൂ​ളി​ന് നേ​ട്ടം
Monday, October 21, 2024 5:47 AM IST
എ​രു​മേ​ലി: സി​ബി​എ​സ്ഇ കോ​ട്ട​യം സ​ഹോ​ദ​യ ക​ലോ​ത്സ​വ​ത്തി​ൽ എ​രു​മേ​ലി നി​ർ​മ​ല പ​ബ്ലി​ക് സ്കൂ​ളി​ന് അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ടം. ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ എ.​ആ​ർ. ആ​ദി​കേ​ശ് കാ​റ്റ​ഗ​റി ര​ണ്ട് ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ല​ളി​ത​ഗാ​ന മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​വും എ ​ഗ്രേ​ഡും മ​ല​യാ​ളം പ​ദ്യോ​ച്ചാ​ര​ണ​ത്തി​ൽ എ ​ഗ്രേ​ഡും നേ​ടി.

ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ക്രി​സ്റ്റി സ്റ്റീ​ഫ​ൻ ഇം​ഗ്ലീ​ഷ് പ്ര​സം​ഗം, മ​ല​യാ​ളം ഉ​പ​ന്യാ​സം, പെ​യി​ന്‍റിം​ഗ്, വാ​ട്ട​ർക​ള​ർ എ​ന്നി​വ​യി​ൽ യഥാ​ക്ര​മം എ, ​ബി, സി ​ഗ്രേ​ഡു​ക​ൾ ക​ര​സ്ഥ​മാ​ക്കി. കാ​റ്റ​ഗ​റി ഒ​ന്നി​ൽ ഹൃ​ദ്യ സു​മേ​ഷ് നാ​ടോ​ടി നൃ​ത്ത​ത്തി​ൽ എ ​ഗ്രേ​ഡ് നേ​ടി. നാ​ടോ​ടിനൃ​ത്ത​ത്തി​ൽ ഗൗ​രി ന​ന്ദ​ന റോ​ബി​ൻ എ ​ഗ്രേ​ഡും ഭ​ര​ത​നാ​ട്യ​ത്തി​ൽ വൈഗ രാ​ജീ​വ് സി ​ഗ്രേ​ഡും നേ​ടി.