ശ​ബ​രി​മ​ല മു​ന്നൊ​രു​ക്ക അ​വ​ലോ​ക​ന​യോ​ഗം നാളെ
Monday, October 21, 2024 5:47 AM IST
എ​രു​മേ​ലി: മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വം ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി തീ​ർ​ഥാ​ട​ക​രെ വ​ര​വേ​ൽ​ക്കു​ന്ന​തി​നും സു​ഗ​മ​മാ​യ തീ​ർ​ഥാ​ട​ന​ത്തി​ന് സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നും ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ൻ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ​യും സം​യു​ക്ത യോ​ഗം നാ​ളെ രാ​വി​ലെ 11.30ന് ​എ​രു​മേ​ലി ദേ​വ​സ്വം ബോ​ർ​ഡ് ഹാ​ളി​ൽ ന​ട​ക്കു​മെ​ന്ന് സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ അ​റി​യി​ച്ചു.

ജി​ല്ലാ ക​ള​ക്ട​ർ ജോ​ൺ വി. ​സാ​മു​വ​ൽ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഷാ​ഹു​ൽ ഹ​മീ​ദ്, ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്ത് തു​ട​ങ്ങി​യ​വ​രും വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ ജി​ല്ലാ മേ​ധാ​വി​ക​ളും എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത്‌ ഭ​ര​ണ​സ​മി​തി പ്ര​തി​നി​ധി​ക​ൾ, വി​വി​ധ സം​ഘ​ട​ന​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​ടെ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്കും.


ഓ​രോ വ​കു​പ്പു​ക​ളും ന​ട​ത്തേ​ണ്ട മു​ന്നൊ​രു​ക്ക​ങ്ങ​ൾ സം​ബ​ന്ധി​ച്ച് യോ​ഗ​ത്തി​ൽ വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്യു​മെ​ന്നും ഈ ​വ​ർ​ഷ​ത്തെ മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വം ഭം​ഗി​യാ​യി ന​ട​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കു​മെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു.