ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം​പി​ക്ക് സ്വീ​ക​ര​ണം ന​ല്‍​കി
Monday, October 21, 2024 7:33 AM IST
ക​ടു​ത്തു​രു​ത്തി: കെ.​ ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം​പി​ക്ക് ക​ടു​ത്തു​രു​ത്തി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ യു​ഡി​എ​ഫ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി. മാ​ഞ്ഞൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ന​മ്പ്യാ​കു​ള​ത്ത് മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ പ​ര്യ​ട​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​ക്കം റോ​ഡി​ലും കു​റു​പ്പ​ന്ത​റ​യി​ലും വി​വി​ധ ട്രെ​യി​നു​ക​ള്‍​ക്ക് സ്റ്റോ​പ്പ് ല​ഭി​ക്കു​ന്ന​തി​നുവേ​ണ്ടി​യും ക​ടു​ത്തു​രു​ത്തി റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ വി​ക​സ​ന​ത്തി​നുവേ​ണ്ടി​യും സാ​ധ്യ​മാ​യ എ​ല്ലാ പ​രി​ശ്ര​മ​ങ്ങ​ളും സം​യു​ക്ത​മാ​യി ന​ട​ത്തു​മെ​ന്ന് എം​പി​യും എം​എ​ല്‍​എ​യും പ​റ​ഞ്ഞു.

കു​റു​പ്പന്ത​റ, ക​ടു​ത്തു​രു​ത്തി, കോ​ത​ന​ല്ലൂ​ര്‍ റെ​യി​ല്‍​വേ മേ​ല്‍​പ്പാ​ല​ങ്ങ​ളു​ടെ നി​ര്‍​മാ​ണ​ത്തി​ന് ത​ട​സമാ​യി നി​ല്‍​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​മെ​ന്നും റെ​യി​ല്‍​വേ മേ​ല്‍​പ്പാ​ല​ങ്ങ​ള്‍ യാ​ഥാ​ര്‍​ഥ്യമാ​ക്കു​ന്ന​തി​ന് പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്നും ഇ​രു​വ​രും പ​റ​ഞ്ഞു.


യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ ലൂ​ക്കോ​സ് മാ​ക്കി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ മാ​ഞ്ഞൂ​ര്‍ മോ​ഹ​ന്‍​കു​മാ​ര്‍, സു​നു ജോ​ര്‍​ജ്, ജെ​യ്സ​ണ്‍ ജോ​സ​ഫ്, തോ​മ​സ് ക​ണ്ണ​ന്ത​റ, ജയിം​സ് പു​ല്ലാ​പ്പ​ള്ളി, എം.​എ​ന്‍. ദി​വാ​ക​ര​ന്‍ നാ​യ​ര്‍, സ്റ്റീ​ഫ​ന്‍ പാ​റാ​വേ​ലി, ബി​നോ സ​ക്ക​റി​യ, സി.​എം. ജോ​ര്‍​ജ്, ടോ​മി കാ​റു​കു​ളം, വാ​സു​ദേ​വ​ന്‍ ന​മ്പൂ​തി​രി, ലി​സി ജോ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

മാ​ഞ്ഞൂ​ര്‍, ക​ടു​ത്തു​രു​ത്തി, മു​ള​ക്കു​ളം, ഞീ​ഴൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം​പി ര​ണ്ടാം​ഘ​ട്ട പ​ര്യ​ട​നം ന​ട​ത്തി​യ​ത്.