ഈ​രാ​റ്റു​പേ​ട്ട ഉ​പ​ജി​ല്ലാ ശാ​സ്ത്രോ​ത്സ​വം ചെ​മ്മ​ല​മ​റ്റ​ത്ത് 22, 23 തീ​യ​തി​ക​ളി​ൽ
Monday, October 21, 2024 5:47 AM IST
ഈ​രാ​റ്റു​പേ​ട്ട: ഉ​പ​ജി​ല്ലാ ശാ​സ്ത്രോ​ത്സ​വം ചെ​മ്മ​ല​മ​റ്റം ലി​റ്റി​ൽ ഫ്ള​വ​ർ ഹൈ​സ്കൂ​ളി​ൽ 22, 23 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. മേ​ള​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ സി.​എം. ഷം​ല​ബീ​വി, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജോ​ബെ​റ്റ് തോ​മ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

22നു ​രാ​വി​ലെ 9.30ന് ​സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കൊ​ല്ലം​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. തി​ട​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ക​റി​യാ​ച്ച​ൻ പൊ​ട്ട​നാ​നി, ബ്ലോ​ക്ക് മെം​ബ​ർ ജോ​സ​ഫ് ജോ​ർ​ജ്, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​യി​ച്ച​ൻ കാ​വു​ങ്ക​ൽ, എ​ഇ​ഒ സി.​എം. ഷംല​ബീ​വി, ഹെ​ഡ്മാ​സ്റ്റ​ർ ജോബെ​റ്റ് തോ​മ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ജു ക​ല്ലി​ടു​ക്കാ​നി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.


ര​ണ്ടു ദി​വ​സ​മാ​യി ന​ട​ക്കു​ന്ന മേ​ള​യി​ൽ 70 സ്കൂ​ളുകളി​ൽ​നി​ന്നാ​യി ര​ണ്ടാ​യി​ര​ത്തോ​ളം ശാ​സ്ത്ര​പ്ര​തി​ഭ​ക​ൾ പ​ങ്കെ​ടു​ക്കും. 23നു ​വൈ​കു​ന്നേ​രം അ​ഞ്ചി​നു ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ഷോ​ൺ ജോർ​ജ് ഉ​ദ്ഘാ​ട​നം ചെ​യും.

എഇ​ഒ സി.​എം. ഷം​ല​ബീ​വി, സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കൊ​ല്ലം​പ​റ​മ്പി​ൽ, ഹെ​ഡ്മാ​സ്റ്റ​ർ ജോ​ബെ​റ്റ് തോ​മ​സ്, ബ്ലോ​ക്ക് മെം​ബ​ർ മി​നി സാ​വി​യോ, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ ര​മേ​ശ് ഇ​ല​വു​ങ്ക​ൽ, ലി​സി തോ​മ​സ് അ​ഴ​ക​ത്ത്, മി​നി ബി​നോ, സ​ന്ധ്യ ശി​വ​കു​മാ​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ജു ക​ല്ലി​ടു​ക്കാ​നി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗിക്കും.