കു​രി​ശു​ക​വ​ല-​മാ​ളി​യേ​ക്ക​ൽ പാ​ലം-​ആ​ന​ത്താ​നം റോ​ഡ് നി​ർ​മാ​ണം ആരംഭിച്ചു
Monday, October 21, 2024 5:33 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: പ​ഞ്ചാ​യ​ത്ത് 2023-24 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ 25 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി പ​തി​നൊ​ന്നാം വാ​ർ​ഡി​ൽ ന​വീ​ക​രി​ക്കു​ന്ന കു​രി​ശു​ക​വ​ല-​ആ​ന​ത്താ​നം പാ​ലം-​മാ​ളി​യേ​ക്ക​ൽ റോ​ഡി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യി.

ദേ​ശീ​യ​പാ​ത​യി​ൽ​നി​ന്നു 320 മീ​റ്റ​ർ നീ​ള​ത്തി​ലും 4.5 മീ​റ്റ​ർ വീ​തി​യി​ലും ഇ​ന്‍റ​ർ​ലോ​ക്ക് സി​മ​ന്‍റ് ക​ട്ട പാ​കി​യാ​ണ് റോ​ഡ് നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്. നൂ​റു വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള ഈ ​റോ​ഡി​ൽ ഇ​താ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​നം സ​ർ​ക്കാ​ർ സം​വി​ധാ​ന​ത്തി​ൽ ന​ട​ത്തു​ന്ന​തെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. ത​ങ്ക​പ്പ​നും വാ​ർ​ഡ് മെം​ബ​ർ പി.​എ. ഷെ​മീ​റും പ​റ​ഞ്ഞു.


നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി റോ​ഡി​ൽ ര​ണ്ടാ​ഴ്ച​ത്തേ​ക്ക് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഉ​ണ്ടാ​കും. റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തോ​ടെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ​ക്കും സ​മീ​പ​വാ​സി​ക​ൾ​ക്കും ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​യി​രി​ക്കും ഈ ​റോ​ഡെ​ന്നും പ​ഞ്ചാ​യ​ത്തം​ഗം പി.​എ. ഷെ​മീ​ർ പ​റ​ഞ്ഞു.