ടൂ​റി​സം ​സാ​ധ്യ​ത​ക​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തും: മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ
Monday, October 21, 2024 5:51 AM IST
മേ​ല​ടു​ക്കം: മ​ല​യോ​ര മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​ലൂ​ടെ ടൂ​റി​സം സാ​ധ്യ​ത​ക​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക ല​ക്ഷ്യ​മെ​ന്ന് മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ പ​റ​ഞ്ഞു. സി​എ​സ്‌​ഐ പ​ള്ളി-​പ​ഴു​ക്കാ​ക്കാ​നം റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം.

പ്ര​ദേ​ശ​ത്തെ 350ഓ​ളം കു​ടും​ബ​ങ്ങ​ള്‍​ക്ക് ഏ​ക ആ​ശ്ര​യ​മാ​യ റോ​ഡ് എം​എ​ല്‍​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍​നി​ന്ന് 55 ല​ക്ഷം രൂ​പ മു​ട​ക്കി​യാ​ണ് ന​വീ​ക​രി​ച്ച​ത്.

ഈ​രാ​റ്റു​പേ​ട്ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​റി​യാ​മ്മ ഫെ​ര്‍​ണാ​ണ്ട​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ന്‍റ് പോ​ള്‍ സി​എ​സ്ഐ പ​ള്ളി വി​കാ​രി ഫാ. ​ജോ​ബി ബേ​ബി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കു​ര്യ​ന്‍ നെ​ല്ലു​വേ​ലി,


ത​ല​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ജ​നി സു​ധാ​ക​ര​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​ളി ഷാ​ജി, പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍​മാ​രാ​യ രോ​ഹി​ണി​ഭാ​യ് ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ‌, ഷെ​മീ​ല ഹ​നീ​ഫ, റോ​ബി​ൻ, താ​ഹ ത​ല​നാ​ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.