സ​മ​ര പ്ര​ഖ്യാ​പ​ന ക​ണ്‍വ​ന്‍ഷ​ന്‍ ഇന്ന്
Tuesday, October 22, 2024 7:07 AM IST
കോ​ട്ട​യം: പ​ട്ടി​ക വി​ഭാ​ഗ സം​വ​ര​ണ​ത്തി​ല്‍ മേ​ല്‍ത്ത​ട്ട് പ​രി​ധി​യും ഉ​പ​വ​ര്‍ഗീ​ക​ര​ണ​വും ഏ​ര്‍പ്പെ​ടു​ത്താ​ന്‍ സം​സ്ഥാ​ന​ങ്ങ​ള്‍ക്ക് അ​ധി​കാ​രം ന​ല്‍കി​ക്കൊ​ണ്ടു​ള്ള 2024 ഓ​ഗ​സ്റ്റ് ഒ​ന്നി​ലെ സു​പ്രീം​കോ​ട​തി വി​ധി മ​റി​ക​ട​ക്കാ​ന്‍ കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ നി​യ​മ​നി​ര്‍മാ​ണം ന​ട​ത്ത​ണ​മെ​ന്നും സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ഈ ​വി​ധി ന​ട​പ്പാ​ക്ക​രു​തെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു കേ​ര​ള​ത്തി​ലെ പ​ട്ടി​കജാ​തി-​പ​ട്ടി​ക​വ​ര്‍ഗ സ​മു​ദാ​യ സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്ത വേ​ദി​യാ​യ ദ​ളി​ത് ആ​ദി​വാ​സി സം​യു​ക്ത സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്നു കോ​ട്ട​യം പൊ​തു​മ​രാ​മ​ത്ത് റ​സ്റ്റ് ഹൗ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സ​മ​ര പ്ര​ഖ്യാ​പ​ന ക​ണ്‍വ​ന്‍ഷ​ന്‍ ന​ട​ത്തും.

സി​എ​സ്ഡി​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും സ​മി​തി ചെ​യ​ര്‍മാ​നു​മാ​യ കെ.​കെ. സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കെ​പി​എം​എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും സ​മി​തി ജ​ന​റ​ല്‍ ക​ണ്‍വീ​ന​റു​മാ​യ പു​ന്ന​ല ശ്രീ​കു​മാ​ര്‍ സ​മ​ര പ്ര​ഖ്യാ​പ​നം ന​ട​ത്തും. 52 പ​ട്ടി​ക​ജാ​തി -പ​ട്ടി​ക​വ​ര്‍ഗ സ​മു​ദാ​യ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് നേ​താ​ക്ക​ളും പ്ര​വ​ര്‍ത്ത​ക​രും ക​ണ്‍വ​ന്‍ഷ​നി​ല്‍ പ​ങ്കെ​ടു​ക്കും.


പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ദ​ളി​ത് ആ​ദി​വാ​സി സം​യു​ക്ത സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ.​കെ. സ​ജീ​വ്, എ. ​സ​നീ​ഷ്‌​കു​മാ​ര്‍, പ്ര​വീ​ണ്‍ വി. ​ജ​യിം​സ്, എം.​ടി. സ​നേ​ഷ്, പി. ​പ്ര​സാ​ദ് തോ​ട്ട​ത്തി​ല്‍, അ​ജ​യ് കോ​ട്ട​യം, സ​ജി മ​ള്ളൂ​ശേ​രി, അ​ഖി​ല്‍ കെ. ​ദാ​മോ​ദ​ര​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.