2026 ജ​​നു​​വ​​രി​​യി​​ൽ പൂ​​ർ​​ത്തി​​യാ​​കും: സി.​​കെ. ആ​​ശ
Tuesday, October 22, 2024 7:07 AM IST
വൈ​​ക്കം: വൈ​​ക്കം -ചേ​​ർ​​ത്ത​​ല താ​​ലൂ​​ക്കു​​ക​​ളെ ബ​​ന്ധി​​പ്പി​​ച്ച് വേ​​മ്പ​​നാ​​ട്ടു​​കാ​​യ​​ലി​​ലെ നേ​​രേ​​ക​​ട​​വ് - മാ​​ക്കേ​​ക്ക​​ട​​വ് ഫെ​​റി​​യി​​ൽ നി​​ർ​​മി​​ക്കു​​ന്ന കാ​​യ​​ൽ​​പാ​​ലം 2026 ജ​​നു​​വ​​രി​​യി​​ൽ പൂ​​ർ​​ത്തി​​യാ​​കു​​മെ​​ന്ന് സി.​​കെ. ആ​​ശ എം​​എ​​ൽ​​എ.

തൈ​​ക്കാ​​ട്ടു​​ശേ​​രി പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ബി. ​​ഷി​​ബു​​വി​​നൊ​​പ്പം മാ​​ക്കേ​​ക്ക​​ട​​വി​​ലെ​​ത്തി നി​​ർ​​മാ​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ വി​​ല​​യി​​രു​​ത്തി​​യ​​ശേ​​ഷ​​മാ​​ണ് എം​​എ​​ൽ​​എ ഇ​​ക്കാ​​ര്യം വ്യ​​ക്ത​​മാ​​ക്കി​​യ​​ത്. 23 പൈ​​ൽ ക്യാ​​പ്പു​​ക​​ളി​​ൽ 22 എ​​ണ്ണ​​വും പൂ​​ർ​​ത്തീ​​ക​​രി​​ച്ചു. 21 പി​​യ​​ർ ക്യാ​​പ്പു​​ക​​ളു​​ടെ നി​​ർ​​മാ​​ണ​​വും പൂ​​ർ​​ത്തി​​യാ​​യിക്ക​​ഴി​​ഞ്ഞു. നാ​​വി​​ഗേ​​ഷ​​ൻ സ്പാ​​നി​​ലു​​ള്ള എ​​ട്ട് ബീ​​മു​​ക​​ളു​​ടെ നി​​ർ​​മാ​​ണ​​വും പൂ​​ർ​​ത്തി​​യാ​​യി. 13 ഗ​​ർ​​ഡ​​റു​​ക​​ളു​​ടെ കോ​​ൺ​​ക്രീ​​റ്റ് ജോ​​ലി​​ക​​ളും ദ്രു​​ത​​ഗ​​തി​​യി​​ൽ പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണ്. സ​​മ​​യ​​ബ​​ന്ധി​​ത​​മാ​​യി 2026 ജ​​നു​​വ​​രി മാ​​സ​​ത്തി​​ൽ​​ത്ത​​ന്നെ പാ​​ലം ഗ​​താ​​ഗ​​ത​​ത്തി​​നാ​​യി തു​​റ​​ന്നു​​കൊ​​ടു​​ക്കാ​​ൻ ക​​ഴി​​യു​​ന്ന രീ​​തി​​യി​​ലാ​​ണ് നി​​ർ​​മാ​​ണ​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ മു​​ന്നോ​​ട്ട് പോ​​കു​​ന്ന​​ത്.


തു​​റ​​വൂ​​ർ - പ​​മ്പ ഹൈ​​വേ​​യു​​ടെ ഭാ​​ഗ​​മാ​​യ കാ​​യ​​ൽ പാ​​ല​​ത്തി​​ന്‍റെ നി​​ർ​​മാ​​ണം 2016ലാ​​ണ് ആ​​രം​​ഭി​​ച്ച​​ത്. പാ​​ലം നി​​ർ​​മാ​​ണം 70 ശ​​ത​​മാ​​ന​​ത്തോ​​ള​​മാ​​യ​​പ്പോ​​ൾ സ​​മീ​​പ റോ​​ഡി​​നാ​​യി സ്ഥ​​ല​​മേ​​റ്റെ​​ടു​​ക്കു​​ന്ന​​തി​​നെ ചൊ​​ല്ലി​​യു​​ണ്ടാ​​യ ത​​ർ​​ക്കം കോ​​ട​​തി​​യി​​ലെ​​ത്തി പ്ര​​വൃ​​ത്തി നി​​ല​​ച്ചു. ആ​​റു വ​​ർ​​ഷ​​മാ​​യി മു​​ട​​ങ്ങി​​ക്കി​​ട​​ന്ന പാ​​ല​​ത്തി​​ന്‍റെ നി​​ർ​​മാ​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ നാ​​ലു മാ​​സം മു​​മ്പാ​​ണ് പു​​ന​​രാ​​രം​​ഭി​​ച്ച​​ത്. 78 കോ​​ടി രൂ​​പ​​യ്ക്ക് നി​​ർ​​മാ​​ണ​​ക്ക​​രാ​​ർ ന​​ൽ​​കി​​യ പാ​​ല​​ത്തി​​ന്‍റെ പൂ​​ർ​​ത്തീ​​ക​​ര​​ണ​​ത്തി​​നാ​​യി സ​​ർ​​ക്കാ​​ർ 42 കോ​​ടി രൂ​​പ കൂ​​ടി അ​​നു​​വ​​ദി​​ച്ചു.

കോ​​ട്ട​​യം-​​ആ​​ല​​പ്പു​​ഴ-​​എ​​റ​​ണാ​​കു​​ളം യാ​​ത്ര കി​​ലോ​​മീ​​റ്റ​​റു​​ക​​ൾ ലാ​​ഭി​​ക്കാ​​ൻ ക​​ഴി​​യു​​ന്ന പ​​ദ്ധ​​തി യാ​​ഥാ​​ർ​​ഥ്യ​​മാ​​കു​​ന്ന​​തോ​​ടെ വി​​നോ​​ദ സ​​ഞ്ചാ​​ര മേ​​ഖ​​ല​​യി​​ലും ഉ​​ണ​​ർ​​വു​​ണ്ടാ​​കു​​മെ​​ന്നു ക​​രു​​ത​​പ്പെ​​ടു​​ന്നു.