കുടമാളൂർ പള്ളി സ്ഥാപിതമായതിന്‍റെ 900-ാമത് വർഷ ജൂബിലി: ദീ​പ​ശി​ഖാ പ്ര​യാ​ണം ന​ട​ത്തി
Monday, October 21, 2024 7:33 AM IST
കു​​ട​​മാ​​ളൂ​​ര്‍: സെ​​ന്‍റ് മേ​​രീ​​സ് മേ​​ജ​​ര്‍ ആ​​ര്‍​ക്കി എ​​പ്പി​​സ്‌​​കോ​​പ്പ​​ല്‍ പ​​ള്ളി സ്ഥാ​​പി​​ത​​മാ​​യ​​തി​​ന്‍റെ 900 വ​​ര്‍​ഷ ജൂ​​ബി​​ലി​​യു​​ടെ ഒ​​രു വ​​ര്‍​ഷം നീ​​ണ്ടു​​നി​​ല്‍​ക്കു​​ന്ന ആ​​ഘോ​​ഷ​​പ​​രി​​പാ​​ടി​​ക​​ളു​​ടെ ഭാ​​ഗ​​മാ​​യി ജൂ​​ബി​​ലി സ​​ന്ദേ​​ശ ദീ​​പ​​ശി​​ഖാ പ്ര​​യാ​​ണം ന​​ട​​ത്തി.

മാ​​തൃ ഇ​​ട​​വ​​ക​​യാ​​യ ഫൊ​​റോ​​നാ​​യി​​ല്‍​നി​​ന്നു സ്വ​​ത​​ന്ത്ര ഇ​​ട​​വ​​ക​​ക​​ളാ​​യി പി​​രി​​ഞ്ഞു​​പോ​​യ കു​​മാ​​ര​​ന​​ല്ലൂ​​ര്‍, പാ​​റ​​മ്പു​​ഴ, മു​​ടി​​യൂ​​ര്‍​ക്ക​​ര, മാ​​ന്നാ​​നം 12 ശ്ലീ​​ഹ​​ന്മാ​​ര്‍, വി​​ല്ലൂ​​ന്നി, ചെ​​റു​​പു​​ഷ്പം, ഐ​​ക്ക​​ര​​ച്ചി​​റ, ന​​വ​​ന​​സ്ര​​ത്ത്, ചീ​​പ്പു​​ങ്ക​​ല്‍, വ​​ട​​ക്കും​​ക​​ര, ചെ​​ങ്ങ​​ളം, കി​​ളി​​രൂ​​ര്‍ പ​​ള്ളി​​ക​​ളി​​ലും മാ​​ന്നാ​​നം ആ​​ശ്ര​​മ ദേവാ​​ല​​യ​​ത്തി​​ലും ജൂ​​ബി​​ലി സ​​ന്ദേ​​ശ ദീ​​പ​​ശി​​ഖ പ്ര​​യാ​​ണം എ​​ത്തി​​ച്ചേ​​ര്‍​ന്നു.

ക​​ത്തി​​ച്ച ദീ​​പ​​ശി​​ഖ​​ക​​ള്‍ പ​​ള്ളി​​ക​​ള്‍​ക്കു കൈ​​മാ​​റു​​ക​​യും ചെ​​യ്തു. ആ​​ര്‍​ച്ച്പ്രീ​​സ്റ്റ് റ​​വ.​​ഡോ. മാ​​ണി പു​​തി​​യി​​ടം ഫ്ലാ​​ഗ് ഓ​​ഫ് ചെ​​യ്തു. അ​​ടു​​ത്ത ഓ​​ഗ​​സ്റ്റ് 15നു ​​ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ങ്ങ​​ള്‍ സ​​മാ​​പി​​ക്കും. എ​​ല്ലാ മാ​​സാ​​വ​​സാ​​ന ശ​​നി​​യാ​​ഴ്ച​​ക​​ളി​​ലും വൈ​​കു​​ന്നേ​​രം 5.30നു ​​വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യും ജ​​പ​​മാ​​ല പ്ര​​ദ​​ക്ഷി​​ണ​​വും ക​​ലാ​​പ​​രി​​പാ​​ടി​​ക​​ളും വി​​വി​​ധ പ​​ള്ളി​​ക​​ളു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ കു​​ട​​മാ​​ളൂ​​ര്‍ പ​​ള്ളി​​യി​​ല്‍ ന​​ട​​ത്തും.

ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ങ്ങ​​ള്‍​ക്ക് ആ​​ര്‍​ച്ച്പ്രീ​​സ്റ്റ് റ​​വ.​​ഡോ. മാ​​ണി പു​​തി​​യി​​ടം, ഫാ. ​​അ​​ലോ​​ഷ്യ​​സ് വ​​ല്ലാ​​ത്ത​​റ, ഫാ. ​​നി​​തി​​ന്‍ അ​​മ്പ​​ല​​ത്തു​​ങ്ക​​ല്‍, ഫാ. ​​പ്രി​​ന്‍​സ് എ​​തി​​രേ​​റ്റ് കു​​ടി​​ലി​​ല്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ നേ​​തൃ​​ത്വം ന​​ല്‍​കും.