റോ​ഡു​ക​ളു​ടെ ത​ക​ര്‍​ച്ച: ഗ​തി​കെ​ട്ട് നാ​ട്ടു​കാ​ര്‍ സ​മ​ര​ത്തി​നി​റ​ങ്ങി
Monday, October 21, 2024 5:47 AM IST
പാ​ലാ: വ​ര്‍​ഷ​ങ്ങ​ളാ​യി ടാ​റിം​ഗ് ത​ക​ര്‍​ന്നു​കി​ട​ക്കു​ന്ന കു​മ്മ​ണ്ണൂ​ര്‍-​ക​ട​പ്ലാ​മ​റ്റം-​വെ​മ്പ​ള്ളി റോ​ഡും മാ​റി​യി​ടം ഭാ​ഗ​ത്തെ ഗ്രാ​മീ​ണ റോ​ഡു​ക​ളും ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വാ​യ മൂ​ടി​ക്കെ​ട്ടി നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം.

കു​മ്മ​ണ്ണൂ​ര്‍-​ക​ട​പ്ലാ​മ​റ്റം-​വെ​മ്പ​ള്ളി റോ​ഡ് ത​ക​ര്‍​ന്ന​തു മൂ​ലം ഏ​റെ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ന്ന​ത് മാ​റി​യി​ടം സ്വ​ദേ​ശി​ക​ളാ​ണ്. ഈ ​പ്ര​ദേ​ശ​ത്തു​ള്ള​വ​ര്‍​ക്ക് പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ടാ​ന്‍ മ​റ്റു റോ​ഡു​ക​ളി​ല്ല. പ്ര​ധാ​ന വ​ഴി ഒ​ഴി​വാ​ക്കി സ​ഞ്ച​രി​ക്കു​ന്ന​തി​നു​ള്ള ഗ്രാ​മീ​ണ റോ​ഡു​ക​ളും ത​ക​ര്‍​ന്നു കി​ട​ക്കു​ന്ന​ത് നാ​ട്ടു​കാ​രെ ഏ​റെ വ​ല​യ്ക്കു​ന്നു. സൂ​ര്യാ​പ്പ​ടി-​പ്രാ​ര്‍​ഥ​നാ​ഭ​വ​ന്‍ റോ​ഡും എ​ന്‍​എ​സ്എ​സ് ക​ര​യോ​ഗം റോ​ഡു​മാ​ണ് ത​ക​ര്‍​ന്നു കി​ട​ക്കു​ന്ന​ത്.


റോ​ഡ് കു​ഴി​ക​ള്‍ നി​റ​ഞ്ഞ സ്ഥി​തി​യി​ലാ​യ​തി​നാ​ല്‍ ഇ​തി​ലൂ​ടെ പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്ക് ത​ക​രാ​റും സം​ഭ​വി​ക്കു​ന്നു​ണ്ട്. അ​പ​ക​ട​ങ്ങ​ളും പ​തി​വാ​ണ്. പ്ര​ധാ​ന റോ​ഡും ഗ്രാ​മീ​ണ റോ​ഡു​ക​ളും ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മാ​റി​യി​ടം ഭാ​ഗ​ത്തു​ള്ള നാ​ട്ടു​കാ​ര്‍ വായ മൂ​ടി​ക്കെ​ട്ടി പ്ര​തി​ഷേ​ധ ധ​ര്‍​ണ ന​ട​ത്തി.

പ്ര​തി​ഷേ​ധ യോ​ഗ​ത്തി​ന് തോ​മ​സ് ആ​ല്‍​ബ​ര്‍​ട്ട്, സ​ജി കു​ഴി​വേ​ലി​ല്‍, അ​ല​ക്സ് പ​ടി​ക്ക​മ്യാ​ലി​ല്‍, സി.​കെ. ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍, റെ​ജി കൊ​ച്ച​റ​ക്ക​ല്‍, പീ​റ്റ​ര്‍ ജെ​ഫ​റി പ​ടി​ക്ക​മ്യാ​ലി​ല്‍, ഫി​ലി​പ്പ് മ​ണ്ണാ​ത്തു​മാ​ക്കീ​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.