വിവിധ പാർട്ടികളിൽനിന്ന് കോണ്‍​ഗ്ര​സിലെ​ത്തി​യ​വ​ര്‍​ക്കു സ്വീ​ക​ര​ണം
Monday, October 21, 2024 7:42 AM IST
ച​​ങ്ങ​​നാ​​ശേ​​രി: വി​​വി​​ധ പാ​​ര്‍​ട്ടി​​ക​​ളി​​ല്‍നി​​ന്നു കോ​​ണ്‍​ഗ്ര​​സി​​ല്‍ ചേ​​ര്‍​ന്ന എ​​ഴു​​പ​​തോ​​ളം പ്ര​​വ​​ര്‍​ത്ത​​ക​​ര്‍​ക്ക് ച​​ങ്ങ​​നാ​​ശേ​​രി വെ​​സ്റ്റ് ബ്ലോ​​ക്ക് ക​​മ്മി​​റ്റി സ്വീ​​ക​​ര​​ണം ന​​ല്‍​കി. കെ​​പി​​സി​​സി ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി അ​​ഡ്വ. ജോ​​സി സെ​​ബാ​​സ്റ്റ്യ​​ന്‍ സ്വീ​​ക​​ര​​ണ സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

ബ്ലോ​​ക്ക് പ്ര​​സി​​ഡ​ന്‍റ് ബാ​​ബു കോ​​യി​​പ്പു​​റം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. നേ​​താ​​ക്ക​​ളാ​​യ പി.​​വി. ജോ​​ര്‍​ജ്, പി.​​എ​​ച്ച്. അ​​ഷ​​റ​​ഫ്, ജോ​​മി ജോ​​സ​​ഫ്, മോ​​ട്ടി കാ​​വ​​നാ​​ടി, ടി.​​എ​​സ്. സാ​​ബു, ഷി​​ബു കു​​റ്റി​​ക്കാ​​ട്, ജോ​​ബ് വി​​രു​​ത്തി​​ക​​രി, സ​​ഷി​​ന്‍ ത​​ല​​ക്കു​​ളം, എം.​​എ. സ​​ജാ​​ദ്, കെ.​​വി. ഹ​​രി​​കു​​മാ​​ര്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.


സി​​പി​​എ​​മ്മി​​ല്‍നി​​ന്നു നേ​​താ​​ക്ക​​ളാ​​യ കു​​ഞ്ഞ​​മ്മ ചേ​​രി​​ക്ക​​ല്‍, ബൈ​​ജു കു​​ന്നി​​ല്‍, സ​​തീ​​ഷ് ഒ​​രു​കൊ​​മ്പി​​ല്‍, സു​​നി​​ല്‍ തെ​​ക്കേ​​പൊ​​ന്‍​പു​​ഴ​​യും സ​​ഹ​​പ്ര​​വ​​ര്‍​ത്ത​​ക​​രും സി​​പി​​ഐ​​യി​​ല്‍നി​​ന്നു നേ​​താ​​ക്ക​​ളാ​​യ ഷാ​​ജി ജോ​​ര്‍​ജ്, ജോ​​ജി ജോ​​സ​​ഫ് എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള പ്ര​​വ​​ര്‍​ത്ത​​രും ബി​​ജെ​​പി​​യി​​ല്‍നി​​ന്നു മ​​ണ്ഡ​​ലം ക​​മ്മി​​റ്റി അം​​ഗം സ​​ണ്ണി തോ​​മ​​സ് ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള​​വ​​രു​മാ​​ണ് കോ​​ണ്‍​ഗ്ര​​സി​​ല്‍ ചേ​​ര്‍​ന്ന​​ത്.