കറിക്കാട്ടൂരിൽ ഖാ​ദി നൂ​ൽ​പ്പ് കേ​ന്ദ്രം
Tuesday, October 22, 2024 5:17 AM IST
മ​ണി​മ​ല: പ​ഞ്ചാ​യ​ത്തി​ലെ ക​റി​ക്കാ​ട്ടൂ​രി​ൽ കേ​ര​ള ഖാ​ദി ഗ്രാ​മ​വ്യ​വ​സാ​യ ബോ​ർ​ഡി​ന്‍റെ കീ​ഴി​ൽ ഖാ​ദി നൂ​ൽ​പ്പ് കേ​ന്ദ്രം ആ​രം​ഭി​ച്ചു. ചീ​ഫ് വി​പ്പ് ഡോ. ​എ​ൻ. ജ​യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഖാ​ദി ദേ​ശീ​യ​ത​യു​ടെ പ്ര​തീ​ക​മാ​ണെ​ന്നും അ​തു​കൊ​ണ്ടു​ത​ന്നെ അ​തി​നെ ഒ​രി​ക്ക​ലും മാ​റ്റി​നി​ർ​ത്താ​നോ വി​സ്മ​രി​ക്കാ​നോ ക​ഴി​യു​ക​യി​ല്ലെ​ന്നും ചീ​ഫ് വി​പ്പ് പ​റ​ഞ്ഞു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ബി​ന്ദു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള ഖാ​ദി ഗ്രാ​മ​വ്യ​വ​സാ​യ ബോ​ർ​ഡ് സെ​ക്ര​ട്ട​റി ഡോ. ​കെ.​എ. ര​തീ​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജെ​സി ഷാ​ജ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കെ.​എ​സ്. എമേ​ഴ്സ​ൺ, പ​ഞ്ചാ​യ​ത്തം​ഗം പി.​ജെ. ജോ​സ​ഫ്കു​ഞ്ഞ്, ഖാ​ദി ഗ്രാ​മ​വ്യ​വ​സാ​യ ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ സാ​ജ​ൻ തൊ​ടു​ക, ഗിരി​ജാ​മ​ണി ബാ​ല​കൃ​ഷ്ണ​ൻ, ജി​ല്ലാ ഖാ​ദി ഗ്രാ​മ​വ്യ​വ​സാ​യ ബോ​ർ​ഡ് പ്രൊ​ജ​ക്ട് ഓ​ഫീ​സ​ർ എം.​വി. മ​നോ​ജ്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.