ബ​സി​ല്‍ കു​ഴ​ഞ്ഞു​വീ​ണ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു
Monday, October 21, 2024 5:51 AM IST
പാ​ലാ: സ്വ​കാ​ര്യ ബ​സി​നു​ള്ളി​ല്‍ കു​ഴ​ഞ്ഞു​വീ​ണ യു​വാ​വി​നെ സ്വകാര്യ ബസ് ജീ​വ​ന​ക്കാ​ര്‍ ചേ​ര്‍​പ്പു​ങ്ക​ല്‍ മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ല്‍ എ​ത്തി​ച്ച് അ​ടി​യ​ന്ത​ര ചി​കി​ത്സ ഉ​റ​പ്പാ​ക്കി. ഇ​ന്ന​ലെ രാ​വി​ലെ 11ഓ​ടെ പാ​ലാ-​കോ​ട്ട​യം റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന എം ​ആന്‍​ഡ് എം ​ബ​സി​ലാ​യി​രു​ന്നു സം​ഭ​വം.

ഗാ​ന്ധി​ന​ഗ​റി​ല്‍​നി​ന്ന് പാ​ലാ​യി​ലേ​ക്ക് സ​ഞ്ച​രി​ച്ച ആ​ര്‍​പ്പൂ​ക്ക​ര സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് കു​മ്മ​ണ്ണൂ​ര്‍ ഭാ​ഗ​ത്തു​വ​ച്ച് സീ​റ്റി​ല്‍​നി​ന്നു കു​ഴ​ഞ്ഞു​വീ​ണ​ത്. ക​ണ്ട​ക്ട​ര്‍ ഉ​ണ്ണി ഡ്രൈ​വ​ര്‍ ഷാ​നി​നെ വി​വ​ര​മ​റി​യി​ച്ചു. ബ​സി​ന്‍റെ പ്ലാ​റ്റ്‌​ഫോ​മി​ല്‍ കി​ട​ന്ന യു​വാ​വി​നെ ക​ണ്ട​ക്ട​ര്‍ ഉ​ണ്ണി മ​ടി​യി​ലേ​ക്ക് എ​ടു​ത്തു കി​ട​ത്തി​യ ശേ​ഷം ബ​സ് മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ലേ​ക്ക് തി​രി​ക്കു​ക​യാ​യി​രു​ന്നു.


ഇ​ട​യ്ക്ക് സ്റ്റോ​പ്പി​ല്‍ ഇ​റ​ങ്ങേ​ണ്ട യാ​ത്ര​ക്കാ​രും ബ​സ് ജീ​വ​ന​ക്കാ​രു​ടെ ന​ന്മ നി​റ​ഞ്ഞ പ്ര​വൃ​ത്തി​യോ​ട് സ​ഹ​ക​രി​ച്ചു. യു​വാ​വി​നെ മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ല്‍ എ​ത്തി​ച്ച​ശേ​ഷം ബ​സ് തി​രി​കെ പോ​യി യാ​ത്ര​ക്കാ​രെ ഇ​റ​ക്കി. ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ച യു​വാ​വ് സു​ഖം പ്രാ​പി​ച്ചു വ​രു​ന്നു.

ഡ്രൈ​വ​ര്‍ കു​റ​വി​ല​ങ്ങാ​ട് സ്വ​ദേ​ശി ഷാ​നി​ന്‍റെ​യും ക​ണ്ട​ക്ട​ര്‍ കിടങ്ങൂ​ര്‍ സ്വ​ദേ​ശി ഉ​ണ്ണി​യു​ടെ​യും ന​ന്മ നി​റ​ഞ്ഞ പ്ര​വൃ​ത്തി​യെ ആശു​പ​ത്രി അ​ധി​കൃ​ത​രും അ​നു​മോ​ദി​ച്ചു.