ആ​ല​ങ്കേ​രി പാ​ട​ത്ത് വി​ത ഉ​ദ്ഘാ​ട​നം ന​ട​ത്തി
Tuesday, October 22, 2024 7:06 AM IST
ത​ല​യോ​ല​പ്പ​റ​മ്പ്: വൈ​ക്കം ത​ല​യോ​ല​പ്പ​റ​മ്പ് ആ​ല​ഞ്ചേ​രി പാ​ട​ശേ​ഖ​ര​ത്തി​ൽ നെ​ൽ​കൃ​ഷി​യു​ടെ വി​ത ഉ​ദ്ഘാ​ട​നം ന​ട​ത്തി. 400 ഏ​ക്ക​ർ വി​സ്തൃ​തി​യു​ള്ള പാ​ട​ശേ​ഖ​ര​ത്തി​ൽ അ​ര​യേ​ക്ക​ർ മു​ത​ൽ നി​ല​മു​ള്ള 172 ക​ർ​ഷ​ക​രാ​ണു​ള്ള​ത്.

ത​ല​യോ​ല​പ്പ​റ​മ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ. ഷാ​ജി​മോ​ളു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് പു​ത്ത​ൻ​കാ​ല വി​ത ഉ​ദ്ഘാ​ട​നം ന​ട​ത്തി.

ക​ടു​ത്തു​രു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ​നി​ന്ന​നു​വ​ദി​ച്ച അ​ഞ്ചു ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചു നി​ർ​മി​ച്ച മോ​ട്ടോ​ർ ഷെ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ക​ടു​ത്തു​രു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി. സു​നി​ൽ നി​ർ​വ​ഹി​ച്ചു.


ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ശ്രു​തി​ദാ​സ്, പ​ഞ്ചാ​യ​ത്തം​ഗം ഷി​ജി വി​ൻ​സ​ന്‍റ്, കൃ​ഷി ഓ​ഫീ​സ​ർ ആ​ർ. അ​ന​ഘ, ആ​ല​ങ്കേ​രി പാ​ട​ശേ​ഖ​ര സ​മി​തി പ്ര​സി​ഡ​ന്‍റ് ജോ​സ് ജോ​സ​ഫ്, സെ​ക്ര​ട്ട​റി ആ​ർ.​കെ. രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.