കാ​​മ്പ​​സു​​ക​​ളി​​ല്‍ വ്യ​​വ​​സാ​​യ പാ​​ര്‍​ക്കു​​ക​​ള്‍ വ​​രു​​ന്നു
Monday, October 21, 2024 5:33 AM IST
കോ​​ട്ട​​യം: വി​​ദ്യാ​​ര്‍​ഥി​​ക​​ളി​​ല്‍ വ്യ​​വ​​സാ​​യ സം​​രം​​ഭ​​ക​​ത്വം വ​​ള​​ര്‍​ത്താ​​ന്‍ സ​​ഹാ​​യി​​ക്കു​​ന്ന കാ​​മ്പ​​സ് വ്യ​​വ​​സാ​​യ പാ​​ര്‍​ക്കു​​ക​​ള്‍ ജി​​ല്ല​​യി​​ലെ​​ത്തു​​ന്നു. വ്യാ​​വ​​സാ​​യി​​ക ആ​​വ​​ശ്യ​​ത്തി​​നു​​ള്ള ഭൂ​​മി​​യു​​ടെ ല​​ഭ്യ​​ത​​ക്കു​​റ​​വ് മ​​റി​​ക​​ട​​ക്കാ​​നും വി​​ദ്യാ​​ര്‍​ഥി​​ക​​ളി​​ല്‍ സം​​രം​​ഭ​​ക​​ത്വ താ​​ത്പ​​ര്യം വ​​ള​​ര്‍​ത്താ​​നു​​മാ​​യി കേ​​ര​​ള സ​​ര്‍​ക്കാ​​ര്‍ രൂ​​പം ന​​ല്‍​കി​​യ പ​​ദ്ധ​​തി​​യാ​​ണ് കാ​​മ്പ​​സ് ഇ​​ന്‍​ഡ​​സ്ട്രി​​യ​​ല്‍ പാ​​ര്‍​ക്ക് പ​​ദ്ധ​​തി.

ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ള്‍​ക്ക് കീ​​ഴി​​ലു​​ള്ള​​തും ഉ​​പ​​യോ​​ഗി​​ക്കാ​​തെ കി​​ട​​ക്കു​​ന്ന​​തു​​മാ​​യ ഭൂ​​മി ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്തി കാ​​മ്പ​​സ് വ്യ​​വ​​സാ​​യ പാ​​ര്‍​ക്കു​​ക​​ള്‍ ആ​​രം​​ഭി​​ക്കു​​ക​​യാ​​ണു പ​​ദ്ധ​​തി​​യു​​ടെ ല​​ക്ഷ്യം. വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലെ ഗ​​വേ​​ഷ​​ണ​​പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ളി​​ലൂ​​ടെ ക​​ണ്ടെ​​ത്തു​​ന്ന ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ വ്യാ​​വ​​സാ​​യി​​ക ഉ​​ത്പാ​​ദ​​നം വേ​​ഗ​​ത്തി​​ല്‍ ആ​​രം​​ഭി​​ക്കാ​​നും പ​​ദ്ധ​​തി വ​​ഴി​​യൊ​​രു​​ക്കും.

ജി​​ല്ല​​യി​​ല്‍ ഇ​​തി​​നോ​​ട​​കം അ​​ഞ്ച് കാ​​മ്പ​​സു​​ക​​ള്‍ പ​​ദ്ധ​​തി​​യു​​മാ​​യി സ​​ഹ​​ക​​രി​​ക്കാ​​ന്‍ താ​​ത്പ​​ര്യം അ​​റി​​യി​​ച്ചു. എം​​ജി യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി കാ​​മ്പ​​സി​​ലെ ബി​​സി​​ന​​സ് ഇ​​ന്ന​​വേ​​ഷ​​ന്‍ ആ​​ന്‍​ഡ് ഇ​​ന്‍​ക്യു​​ബേ​​ഷ​​ന്‍ സെ​​ന്‍റ​​ര്‍, ഏ​​റ്റു​​മാ​​നൂ​​ര്‍ മം​​ഗ​​ളം പോ​​ളി​​ടെ​​ക്നി​​ക് കോ​​ള​​ജ്, പ​​ള്ളം ബി​​ഷ​​പ് സ്പീ​​ച്ച്ലി കോ​​ള​​ജ് ഫോ​​ര്‍ അ​​ഡ്വാ​​ന്‍​സ്ഡ് സ്റ്റ​​ഡി, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി അ​​മ​​ല്‍​ജ്യോ​​തി കോ​​ള​​ജ് ഓ​​ഫ് എ​​ന്‍​ജി​​നി​​യ​​റിം​​ഗ്, മു​​ണ്ട​​ക്ക​​യം ശ്രീ ​​ശ​​ബ​​രീ​​ശ കോ​​ള​​ജ് എ​​ന്നി​​വ​​യാ​​ണ് താ​​ത്പ​​ര്യം അ​​റി​​യി​​ച്ചി​​രി​​ക്കു​​ന്ന​​ത്.


കു​​റ​​ഞ്ഞ​​ത് അ​​ഞ്ച് ഏ​​ക്ക​​ര്‍ ഭൂ​​മി​​യു​​ള്ള സ​​ര്‍​ക്കാ​​ര്‍, സ്വ​​കാ​​ര്യ വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ള്‍​ക്ക് പാ​​ര്‍​ക്കി​​നാ​​യി അ​​പേ​​ക്ഷി​​ക്കാം. സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​ക​​ള്‍, ആ​​ര്‍​ട്‌​​സ് ആ​​ന്‍​ഡ് സ​​യ​​ന്‍​സ് കോ​​ള​​ജു​​ക​​ള്‍, പ്ര​​ഫ​​ഷ​​ണ​​ല്‍ കോ​​ള​​ജു​​ക​​ള്‍, പോ​​ളി​​ടെ​​ക്‌​​നി​​ക്കു​​ക​​ള്‍, ഐ​​ടി​​ഐ​​ക​​ള്‍ എ​​ല്ലാം പ​​ദ്ധ​​തി​​യി​​ല്‍ വ​​രും. കാ​​മ്പ​​സു​​ക​​ളി​​ല്‍ സ്റ്റാ​​ന്‍​ഡേ​​ര്‍​ഡ് ഡി​​സൈ​​ന്‍ ഫാ​​ക്ട​​റി നി​​ര്‍​മി​​ക്കാ​​ന്‍ കു​​റ​​ഞ്ഞ​​ത് ര​​ണ്ട് ഏ​​ക്ക​​ര്‍ ഭൂ​​മി വേ​​ണം.

മ​​റ്റ് ക​​മ്പ​​നി​​ക​​ള്‍​ക്ക് ന​​ല്‍​കു​​ക​​യോ കോ​​ള​​ജു​​ക​​ള്‍​ക്ക് സ്വ​​ന്ത​​മാ​​യോ വ്യ​​വ​​സാ​​യം ആ​​രം​​ഭി​​ക്കാം. വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പി​​ന്‍റെ നോ ​​ഒ​​ബ്ജ​​ക്ഷ​​ന്‍ സ​​ര്‍​ട്ടി​​ഫി​​ക്ക​​റ്റ് സ​​ഹി​​തം വ്യ​​വ​​സാ​​യ വ​​കു​​പ്പി​​ന്‍റെ ഓ​​ണ്‍​ലൈ​​ന്‍ പോ​​ര്‍​ട്ട​​ല്‍ വ​​ഴി അ​​പേ​​ക്ഷി​​ക്കാം. വ്യ​​വ​​സാ​​യ വ​​കു​​പ്പ് അ​​ധി​​കൃ​​ത​​ര്‍ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ​​ശേ​​ഷ​​മാ​​യി​​രി​​ക്കും അ​​നു​​മ​​തി ന​​ല്‍​കു​​ക. കാ​​മ്പ​​സ് വ്യ​​വ​​സാ​​യ പാ​​ര്‍​ക്കി​​ലെ പൊ​​തു​​സൗ​​ക​​ര്യ​​ങ്ങ​​ള്‍ ഒ​​രു​​ക്കു​​ന്ന മു​​റ​​യ്ക്ക് 1.5 കോ​​ടി രൂ​​പ​​വ​​രെ സ​​ര്‍​ക്കാ​​ര്‍ ധ​​ന​​സ​​ഹാ​​യം ന​​ല്‍​കും.

കാ​​മ്പ​​സ് ഇ​​ന്‍​ഡ​​സ്ട്രി​​യ​​ല്‍ പാ​​ര്‍​ക്കി​​ന്‍റെ പ്ര​​യോ​​ജ​​ന​​ങ്ങ​​ള്‍

വി​​ദ്യാ​​ര്‍​ഥി​​ക​​ളെ സം​​രം​​ഭ​​ത്തി​​ലേ​​ക്ക് ന​​യി​​ക്കാ​​ന്‍ പ​​ര്യാ​​പ്ത​​മാ​​ക്കും

വി​​ദ്യാ​​ര്‍​ഥി​​ക​​ളു​​ടെ ബി​​സി​​ന​​സ് ഇ​​നി​​ഷ്യേ​​റ്റീ​​വ്‌​​സി​​നെ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കും

ഇ​​ന്‍റേ​​ണ്‍​ഷി​​പ്പ് സൗ​​ക​​ര്യം, ജോ​​ലി​​സാ​​ധ്യ​​ത

വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്കും ഫാ​​ക്ക​​ല്‍​റ്റി​​ക​​ള്‍​ക്കും ഗ​​വേ​​ഷ​​ണ അ​​വ​​സ​​രം