കാ​ഞ്ഞി​ര​പ്പ​ള്ളി ഉ​പ​ജി​ല്ലാ ശാ​സ്ത്രോ​ത്സ​വ​ത്തി​ന് തു​ട​ക്കം
Tuesday, October 22, 2024 5:17 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി ഉപ​ജി​ല്ലാ ശാ​സ്ത്ര, ഗ​ണി​ത​ശാ​സ്ത്ര, സാ​മൂ​ഹ്യ​ശാ​സ്ത്ര, പ്ര​വൃ​ത്തി പ​രി​ച​യ, ഐ​ടി മേ​ള​ക​ൾ​ക്ക് തു​ട​ക്ക​മാ​യി.

പേ​ട്ട ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്കൂ​ൾ, എ​ൻ​എ​ച്ച്എ യു​പി സ്കൂ​ൾ, മൈ​ക്ക ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ ര​ണ്ടാ​യി​ര​ത്തി​ല​ധി​കം കു​ട്ടി​ക​ളാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

പ്ര​ധാ​ന വേ​ദി​യാ​യ പേ​ട്ട ഗ​വ. ഹൈ​സ്കൂ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​നം സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. ത​ങ്ക​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് മെം​ബ​ർ പി.​എ. ഷെ​മീ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.


എ​ഇ​ഒ എ​സ്. സു​ൽ​ഫി​ഖ​ർ, ബി​എ​ഡ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​റ​ജീ​ന, ജ​ന​റ​ൽ ക​ൺ​വീ​ന​ർ എ​സ്. ഷീ​ജ, എ​ൻ​എ​ച്ച്എ യുപി​എ​സ് ഹെ​ഡ്മി​സ്ട്ര​സ് ദീ​പ യു. ​നാ​യ​ർ, മൈ​ക്ക ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹൈ​സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് പി.​എ. ലൈ​ല, സ്കൂ​ൾ മാ​നേ​ജ​ർ എ.​എം. അ​ൻ​സാ​രി, യൂ​നു​സ് മേ​ലെ​തെ​ക്കേ​തി​ൽ, കെ. ​സ​ജി, നാ​സ​ർ മു​ണ്ട​ക്ക​യം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.