സാ​ങ്കേ​തി​ക​വി​ദ്യ മ​നു​ഷ്യ​ന​ന്മ​യ്ക്കാ​യി ഉ​പ​യോ​ഗി​ക്ക​ണം: മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ
Tuesday, October 22, 2024 5:17 AM IST
മ​റ്റ​ക്ക​ര: സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ഗു​ണ​ഫ​ല​ങ്ങ​ൾ മ​നു​ഷ്യ​സ​മൂ​ഹ​ത്തി​ന്‍റെ ന​ന്മ​യ്ക്കാ​യി ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് മാ​ർ ജേ​ക്ക​ബ് മുരി​ക്ക​ൻ. മ​റ്റ​ക്ക​ര തി​രു​ക്കു​ടും​ബ ദേവാലയത്തിന്‍റെ 127-ാമ​ത് ക​ല്ലി​ട്ട തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ഇ​ട​വ​ക​യു​ടെ മീ​ഡി​യ പ്രവ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും വെ​ബ്സൈ​റ്റി​ന്‍റെ​യും ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മാ​ർ ജേക്കബ് മു​രി​ക്കൻ.


വി​കാ​രി ഫാ. ​ജോ​സ​ഫ് പ​രി​യാ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മറ്റ​ക്ക​ര തി​രു​ക്കു​ടും​ബ ദേവാലയ ത്തിന്‍റെ ച​രി​ത്ര​ത്തി​ലേ​ക്ക് വെ​ളി​ച്ചം​വീ​ശു​ന്ന തി​രു​ക്കു​ടും​ബ പാ​ത​യി​ൽ എ​ന്ന ഡോ​ക്കു​മെ​ന്‍റ​റി​യു​ടെ പ്രദ​ർ​ശ​ന​വും ഇ​തോ​ടൊ​പ്പം ന​ട​ന്നു.