സ്വീ​ക​ര​ണം ന​ൽ​കി
Monday, October 21, 2024 5:47 AM IST
മു​ണ്ട​ക്ക​യം: ഭാ​രം ഉ​യ​ർ​ത്ത​ൽ മ​ത്സ​ര​ത്തി​ൽ സം​സ്ഥാ​ന​ത​ല​ത്തി​ൽ മൂ​ന്നാം സ്ഥാ​നം നേ​ടി​യ മു​ണ്ട​ക്ക​യം സ്വ​ദേ​ശി​നി ന​ന്ദ​ന​യ്ക്ക് നാ​ടി​ന്‍റെ അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം. മു​ണ്ട​ക്ക​യം ഈ​സ്റ്റ് തു​ണ്ടി​പ്പ​റ​മ്പി​ൽ അ​നി​ൽ കു​മാ​റി​ന്‍റെ​യും ശ്രീ​ജ​യു​ടെ​യും ര​ണ്ടാ​മ​ത്തെ മ​ക​ൾ ന​ന്ദ​ന​യാ​ണ് കേ​ര​ള വെ​യ്റ്റ് ലി​ഫ്റ്റിം​ഗ് അ​സോ​സി​യേ​ഷ​ൻ തൃ​ശൂ​രി​ൽ ന​ട​ത്തി​യ ഭാ​രോ​ദ്വ​ഹ​ന മ​ത്സ​ര​ത്തി​ൽ മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​ത്.

ന​ന്ദ​ന​യ്ക്ക് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​ര​വ് സം​ഘ​ടി​പ്പി​ച്ചു. പെ​രു​വ​ന്താ​നം പ​ഞ്ചാ​യ​ത്തം​ഗം ജാ​ൻ​സി ഉ​ദ്ഘാ​ട​നം ചെയ്തു. സാ​ബു, സി​ബി ജോ​സ​ഫ്, ബൈ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മു​ണ്ട​ക്ക​യം സെ​ന്‍റ് ആ​ന്‍റ​ണീ​സ് സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ ന​ന്ദ​ന അ​ത്‌​ല​റ്റി​ക്സ് ഇ​ന​ങ്ങ​ളാ​യ ജാ​വ​ലി​ൻ ത്രോ, ​ഷോ​ട്ട്പു​ട്ട്, ഡി​സ്ക​സ് ത്രോ ​എ​ന്നി​വ​യി​ൽ സ്കൂ​ൾ ത​ല​ത്തി​ൽ നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ൾ നേ​ടി​യി​ട്ടു​ണ്ട്.


മു​ണ്ട​ക്ക​യം മു​പ്പ​ത്ത​ഞ്ചാം​മൈ​ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹൈ​റേ​ഞ്ച് സ്പോ​ർ​ട്സ് അ​ക്കാ​ഡ​മി​യി​ലാ​യി​രു​ന്നു ആ​ദ്യ പ​രി​ശീ​ല​നം. തു​ട​ർ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജി​ലെ അ​ല​ൻ സെ​ബാ​സ്റ്റ്യ​നു കീ​ഴി​ൽ പ​രി​ശീ​ല​നം നേ​ടി​യ ശേ​ഷ​മാ​ണ് സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത് വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​ത്.