എ​സ്എ​ച്ച് മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റി​ല്‍ ട്രോ​മ മാ​നേ​ജ്‌​മെ​ന്‍റ് സി​എം​ഇ ന​ട​ത്തി
Tuesday, October 22, 2024 7:07 AM IST
കോ​ട്ട​യം: എ​സ്എ​ച്ച് മെ​ഡി​ക്ക​ല്‍ സെ​ന്‍റ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ട്രോ​മ മാ​നേ​ജ്‌​മെ​ന്‍റി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച് ഡോ​ക്‌​ടേ​ഴ്‌​സി​നാ​യി തു​ട​ര്‍ മെ​ഡി​ക്ക​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ (സി​എം​ഇ) പ്രോ​ഗ്രാം ന​ട​ത്തി. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ര്‍ സി​സ്റ്റ​ര്‍ കാ​ത​റൈ​ന്‍ നെ​ടു​മ്പു​റം എ​സ്എ​ച്ച് നി​ർ​വ​ഹി​ച്ചു.

എ​സ്എ​ച്ച് മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റി​ലെ പ്ലാ​സ്റ്റി​ക് സ​ര്‍ജ​റി, ന്യൂ​റോ സ​ര്‍ജ​റി വി​ഭാ​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലും ഡി​പ്പാ​ര്‍ട്ട്മെ​ന്‍റു​ക​ളി​ലു​മു​ള്ള ഡോ​ക്‌​ടേ​ഴ്‌​സി​ന്‍റെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി ന​ട​ത്തി​യ​ത്. ഡോ. ​സ​ന്തോ​ഷ് സ​ക്ക​റി​യ, ഡോ. ​അ​നീ​സ് എം. ​മു​സ്ത​ഫ, ഡോ. ​ബി​ബി​ന്‍ പി. ​മാ​ത്യു, ഡോ. ​മി​ഥു​ന്‍ ജോ​യ്, ഡോ. ​അ​ജ​യ് കു​മാ​ര്‍ ക​മ്മ​ത്ത്, ഡോ. ​ഓം പ്ര​കാ​ശ്, ഡോ. ​പി.​ജി. ആ​ന്‍റ​ണി, ഡോ. ​ജോ​സ് ജോ​ര്‍ജ്, ഡോ. ​ഷീ​ല, ഡോ. ​പാ​ര്‍വ​തി, ഡോ. ​ബി​നു ജോ​ണ്‍ എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്തു.