അ​ഞ്ചു​വി​ള​ക്കി​ന്‍റെ നാ​ടി​നെ കാ​യി​ക ഭൂ​പ​ട​ത്തി​ലേ​ക്ക് ന​യി​ക്കാ​ന്‍ മീ​ഡി​യാ​വി​ല്ലേ​ജ്
Tuesday, October 22, 2024 7:07 AM IST
ച​ങ്ങ​നാ​ശേ​രി: ഒ​രു കാ​ല​ത്ത് രാ​ജ്യ​ത്തി​ന്‍റെത​ന്നെ കാ​യി​കമേ​ഖ​ല​യ്ക്ക് വി​ല​പി​ടി​പ്പു​ള്ള കാ​യി​ക​താ​ര​ങ്ങ​ളെ സം​ഭാ​വ​ന ചെ​യ്ത അ​ഞ്ചു​വി​ള​ക്കി​ന്‍റെ നാ​ടാ​യ ച​ങ്ങ​നാ​ശേ​രി​യെ വീ​ണ്ടും കാ​യി​ക മേ​ഖ​ല​യി​ലേ​ക്ക് കൈ​പി​ടി​ച്ചു​യ​ര്‍ത്തു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി റേ​ഡി​യോ മീ​ഡി​യ വി​ല്ലേ​ജി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ച​ങ്ങ​നാ​ശേ​രി സ്‌​പോ​ര്‍ട്‌​സ് ഫെ​സ്റ്റി​വ​ല്‍ 2025 ഫെ​ബ്രു​വ​രി​യി​ല്‍ അ​ര​ങ്ങേ​റും.

ഫു​ട്‌​ബോ​ള്‍, ബാ​സ്‌​ക​റ്റ് ബോ​ള്‍, വോ​ളി​ബോ​ള്‍, നീ​ന്ത​ല്‍, സൈ​ക്ലിം​ഗ് തു​ട​ങ്ങി വി​വി​ധ കാ​യി​ക​യിന​ങ്ങ​ളി​ല്‍ വ്യ​ത്യ​സ്ത പ്രാ​യ​ത്തി​ലു​ള്ള​വ​ര്‍ക്കു പ്ര​ത്യേ​കം ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്നും തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​ര്‍ക്ക് വി​ദ​ഗ്ധ​പ​രി​ശീ​ല​നം ന​ല്‍കി രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​യി​ലേ​ക്കെ​ത്തി​ക്കു​ക എ​ന്നതാ​ണ് ഫെ​സ്റ്റി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് സം​ഘാ​ട​ക​ര്‍ പ​റ​ഞ്ഞു.

ല​ഹ​രി​ ഉപയോ​ഗം, സ്‌​ക്രീ​ന്‍ അ​ഡി​ക്‌​ഷ​ന്‍ തു​ട​ങ്ങി​യ ശീ​ല​ങ്ങ​ള്‍ പു​തു​ത​ല​മു​റ​യെ നി​ഷ്‌​ക്രി​യ​രാ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍നി​ന്നും കാ​യി​ക മേ​ഖ​ല​യി​ലേ​ക്ക് തി​രി​ച്ചു​വി​ട്ട് ആ​രോ​ഗ്യ​മു​ള്ള ഒ​രു ത​ല​മു​റ​യെ സൃ​ഷ്ടി​ക്കു​ക​യെ​ന്ന​തും ല​ക്ഷ്യ​മി​ടു​ന്നു.


സ്‌​പോ​ര്‍ട്‌​സ് ഫെ​സ്റ്റി​വ​ലി​ന് മാ​റ്റു​കൂ​ട്ടാ​ന്‍ ഓ​ള്‍ ഇ​ന്ത്യ സെ​വ​ന്‍സ് ഫു​ട്‌​ബോ​ള്‍ ടൂ​ര്‍ണ​മെ​ന്‍റും സം​ഘ​ടി​പ്പി​ക്കും. ച​ങ്ങ​നാ​ശേ​രി​യി​ല്‍ ഇ​ങ്ങ​നെ ഒ​രു സം​രം​ഭം ആ​ദ്യ​മാ​ണെ​ന്നും ഇ​തു സം​ബ​ന്ധി​ച്ച കൂ​ടു​ത​ല്‍വി​വ​ര​ങ്ങ​ള്‍ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും റേ​ഡി​യോ മീ​ഡി​യ വി​ല്ലേ​ജ് അ​റി​യി​ച്ചു.

നെ​ഹ്‌​റു​ട്രോ​ഫി​യു​ടെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി ച​ങ്ങ​നാ​ശേ​രി​യു​ടെ പേ​രി​ല്‍ ഒ​രു ബോ​ട്ട്ക്ല​ബ്ബി​നെ മ​ത്സ​രി​പ്പി​ച്ച് മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച വ​യ്ക്കാ​നാ​യ​താ​ണ് ഇ​ങ്ങ​നെ​യൊ​രു സം​രം​ഭ​ത്തി​ന് റേ​ഡി​യോ മീ​ഡി​യ വി​ല്ലേ​ജി​ന് ആ​ത്മ​വി​ശ്വാ​സം ന​ൽ​കി​യ​ത്.