വി​​ര​​ണ്ടോ​​ടിയ പോ​​ത്തു​​ക​​ൾ വാ​​ഹ​​ന​​ങ്ങ​​ൾ തകർത്തു, ഓടി രക്ഷപ്പെട്ട് ജനം
Sunday, October 20, 2024 6:39 AM IST
ക​​റു​​ക​​ച്ചാ​​ൽ: പോ​​ത്തു​​ക​​ൾ വി​​ര​​ണ്ടോ​​ടി​​യ​​ത് മ​​ണി​​ക്കൂ​​റു​​ക​​ളോ​​ളം നാ​​ട്ടു​​കാ​​രെ ഭീ​​തി​​യി​​ലാ​​ഴ്ത്തി. കൂ​​ത്ര​​പ്പ​​ള്ളി​​യി​​ലെ ക​​ശാ​​പ്പു​​ശാ​​ല​​യി​​ലേ​​ക്കു കൊ​​ണ്ടു​​വ​​ന്ന ര​​ണ്ടു പോ​​ത്തു​​ക​​ളാ​​ണ് ഇ​​ന്ന​​ലെ രാ​​വി​​ലെ 7.30ഓ​​ടെ വി​​ര​​ണ്ടോ​​ടി​​യ​​ത്.

പോ​​ത്തു​​ക​​ൾ വാ​​ഹ​​ന​​ങ്ങ​​ളി​​ൽ കു​​ത്തി കേ​​ടു​​പാ​​ടു​​ക​​ൾ ഉ​​ണ്ടാ​​ക്കു​​ക​​യും വ​​ഴി​​യാ​​ത്ര​​ക്കാ​​ർ​​ക്കു നേ​​രേ ചീ​​റി​​യ​​ടു​​ക്കു​​ക​​യും ചെ​​യ്തു. ജ​​ന​​ങ്ങ​​ൾ ഓ​​ടി മാ​​റി​​യ​​തി​​നാ​​ൽ ആ​​ർ​​ക്കും പ​​രി​​ക്കി​​ല്ല.

എ​​ൻ​​എ​​സ്എ​​സ് എ​​സ്റ്റേ​​റ്റ്, പ​​ച്ചി​​ല​​മാ​​ക്ക​​ൽ, ത​​ട്ടാ​​ര​​ടി ഭാ​​ഗ​​ങ്ങ​​ളി​​ലേ​​ക്കും സ​​മീ​​പ​​ത്തെ റ​​ബ​​ർ തോ​​ട്ട​​ങ്ങ​​ളി​​ലേ​​ക്കും ഓ​​ടി​​യ ഇ​​വ നാ​​ട്ടു​​കാ​​രെ ഭീ​​തി​​യി​​ലാ​​ഴ്ത്തി. മ​​ണി​​ക്കൂ​​റു​​ക​​ൾ​​ക്കു ശേ​​ഷ​​മാ​​ണ് പോ​​ത്തു​​ക​​ളെ പി​​ടി​​കൂ​​ടി​​യ​​ത്.

കൂ​​ത്ര​​പ്പ​​ള്ളി ക​​വ​​ല​​യി​​ൽ നി​​ർ​​ത്തി​​യി​​ട്ടി​​രു​​ന്ന ജി​​ൻ​​സ് ജോ​​ർ​​ജി​​ന്‍റെ കാ​​റി​​ന്‍റെ മു​​ൻ​​വ​​ശം പോ​​ത്ത് ഭാ​​ഗി​​ക​​മാ​​യി ത​​ക​​ർ​​ത്തു. മ​​റ്റ് ര​​ണ്ടു കാ​​റു​​ക​​ൾ​​ക്കും കേ​​ടു​​പാ​​ടു​​ക​​ളു​​ണ്ടാ​​യി.