പാ​റേ​ല്‍ പ​ള്ളി മൈ​താ​ന​ത്ത് നാ​ട്ടു​പ​ച്ച കാ​ര്‍ഷി​ക വി​പ​ണ​നമേ​ള വി​ളം​ബ​ര ദീ​പം തെ​ളി​ഞ്ഞു
Sunday, October 20, 2024 6:39 AM IST
ച​ങ്ങ​നാ​ശേ​രി: പാ​റേ​ല്‍ സോ​ഷ്യ​ല്‍ സ​ര്‍വീ​സ് ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​വം​ബ​ര്‍ ഒ​ന്നു​മു​ത​ല്‍ നാ​ലു​വ​രെ പാ​റേ​ല്‍ പ​ള്ളി മൈ​താ​നി​യി​ല്‍ ന​ട​ക്കു​ന്ന നാ​ട്ടു​പ​ച്ച കാ​ര്‍ഷി​ക വി​പ​ണ​ന മേ​ള​യു​ടെ വി​ളം​ബ​ര ദീ​പം തെ​ളി​ഞ്ഞു. ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ ദീ​പം തെ​ളി​ച്ചു.

കോ​വി​കാ​രി ഫാ.​റ്റെ​ജി പു​തു​വീ​ട്ടി​ല്‍ക​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ണി​യ​ന്‍ ബാ​ങ്ക് ചീ​ഫ് മാ​നേ​ജ​ര്‍ ജൂ​ബി അ​ല​ക്‌​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബാ​ബു വ​ള്ള​പ്പു​ര, ത​ങ്ക​ച്ച​ന്‍ പു​ല്ലു​കാ​ട്, ജോ​സു​കു​ട്ടി കു​ട്ടം​പേ​രൂ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

തോ​മ​സ് കെ.​വി., സെ​ബാ​സ്റ്റ്യ​ന്‍ മേ​ട​യി​ല്‍, വി​ജി കു​ന്നി​പ്പ​റ​മ്പി​ല്‍, ടോ​ണ്‍ ഐ​സക്, ആ​നി സ​ണ്ണി, ബി​ന്ദു സ്രാ​മ്പി​ക്ക​ല്‍, ടോ​മി​ച്ച​ന്‍ വാ​ത്യാ​ക​രി, അ​നീ​ഷ് മു​ര്യ​ങ്കാ​വു​ങ്ക​ല്‍, മ​നു മു​കു​ന്ദ​ങ്കേ​രി എ​ന്നി​വ​രെ വി​വി​ധ ക​മ്മി​റ്റി ക​ണ്‍വീ​ന​ര്‍മാ​രാ​യി തെ​ര​ഞ്ഞെ​ടു​ത്തു.


പ​ച്ച​ക്ക​റി വി​ത്തു​ക​ള്‍, പ​ച്ച​ക്ക​റി തൈ​ക​ള്‍, ഫ​ല​വൃ​ക്ഷ തൈ​ക​ള്‍, ഔ​ഷ​ധ സ​സ്യ​ങ്ങ​ള്‍, ജൈ​വ​വ​ള​ങ്ങ​ള്‍, ജൈ​വ കീ​ട​നാ​ശി​നി​ക​ള്‍, ന​ടീ​ല്‍ വ​സ്തു​ക്ക​ള്‍, പൂ​ച്ചെ​ടി​ക​ള്‍, കാ​ര്‍ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ള്‍, മു​ട്ട​ക്കോ​ഴി കു​ഞ്ഞു​ങ്ങ​ള്‍, ഹൈ​ടെ​ക് കോ​ഴി​ക്കൂ​ട് തു​ട​ങ്ങി നി​ര​വ​ധി സ്റ്റാ​ളു​ക​ള്‍ മേ​ള​യി​ല്‍ ഉ​ണ്ടാ​കും.
കാ​ര്‍ഷി​ക സെ​മി​നാ​ര്‍, വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​യി ചി​ത്ര​ര​ച​ന, പ്ര​സം​ഗം, ക്വി​സ്, ക​വി​താ​ര​ച​ന തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് 9387020111,9895108319.