വ​ജ്ര​ജൂ​ബി​ലി ഫെ​ലോ​ഷി​പ് ക​ലാ​കാ​ര​ന്മാ​രു​ടെ സം​ഗ​മം
Monday, October 21, 2024 5:33 AM IST
വാ​ഴൂ​ർ: സം​സ്ഥാ​ന സാം​സ്കാ​രി​ക വ​കു​പ്പ് വ​ജ്ര​ജൂ​ബി​ലി ഫെ​ലോ​ഷി​പ്പി​ന്‍റെ കീ​ഴി​ൽ വാ​ഴൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 2024-25 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി സൗ​ജ​ന്യ ക​ലാ​പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ പ​ഠി​താ​ക്ക​ളാ​യ ക​ലാ​കാ​ര​ന്മാ​രു​ടെ​യും ഫോ​ക്‌‌​ലോ​ർ അ​ക്കാ​ഡ​മി ക​ലാ​കാ​ര​ന്മാ​രു​ടെ​യും സം​ഗ​മം - അ​ര​ങ്ങ് 2024 - വാ​ഴൂ​ർ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ത്തി.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ഴൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​കേ​ഷ് കെ. ​മണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി. റെ​ജി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​ത എ​സ്. പി​ള്ള, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി.​എം. ജോ​ൺ, ഷാ​ജി പാ​മ്പൂ​രി, മെം​ബ​ർ​മാ​രാ​യ ല​താ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ,


മി​നി സേ​തു​നാ​ഥ്, ബി. ​ര​വീ​ന്ദ്ര​ൻ നാ​യ​ർ, ര​ഞ്ജി​നി ബേ​ബി, ശ്രീ​കാ​ന്ത് പി. ​ത​ങ്ക​ച്ച​ൻ, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ സ്മി​ത ബി​ജു, ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ രാ​ഹു​ൽ ഗാ​ന്ധി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​എ​ൻ. സു​ജി​ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

യോ​ഗ​ത്തി​ൽ മി​ക​ച്ച ഗ്ര​ന്ഥ​ശാ​ലാ പ്ര​വ​ർ​ത്ത​ക അ​വാ​ർ​ഡ് ജേ​താ​വ് പൊ​ൻ​കു​ന്നം സെ​യ്ദി​നെ ആ​ദ​രി​ച്ചു. ചി​ത്ര​ക​ലാ - ശി​ല്പ​ക​ലാ പ്ര​ദ​ർ​ശ​ന​വും വി​വി​ധ ക്ല​സ്റ്റ​റു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ട​ൻ​പാ​ട്ട്, പ​ട​യ​ണി, വി​ൽ​പാ​ട്ട്, ഫോ​ട്ടോ​ഗ്രാ​ഫി എ​ന്നി​വ​യും അ​വ​ത​രി​പ്പി​ച്ചു.