ന​സീ​മി​ന്‍റെ ക​ര​വി​രു​തി​ൽ ഒ​റി​ജി​ന​ൽ തോ​ൽ​ക്കും
Monday, October 21, 2024 5:47 AM IST
എ​രു​മേ​ലി: വീ​ട്ടു​മു​റ്റ​ത്ത് പാ​ർ​ക്ക് ചെ​യ്ത ഓ​ട്ടോ​റി​ക്ഷ​യും ബൈ​ക്കും കണ്ട് അ​ത് ഒ​റി​ജി​ന​ലാ​ണെ​ന്ന് ക​രു​തി​യ​വ​ർ ഒ​ട്ടേ​റെ. അ​ടു​ത്തു​ചെ​ന്ന് സൂ​ക്ഷി​ച്ചു നോ​ക്കു​മ്പോ​ഴാ​ണ് അ​തി വി​ദ​ഗ്ധ കൈ​യ​ട​ക്ക​ത്തോ​ടെ നി​ർ​മി​ച്ച ക​ളി​പ്പാ​ട്ട​മാ​ണെ​ന്ന് അ​റി​യു​ക.

ഇ​ത് നി​ർ​മി​ച്ച​ത് പ​ത്താം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന ന​സീം എ​ന്ന വി​ദ്യാ​ർ​ഥിയാ​ണെ​ന്ന് അ​റി​യു​മ്പോ​ൾ അ​ദ്‌​ഭു​ത​മേ​റും. ന​സീ​മി​ന്‍റെ വീ​ട്ടി​ൽ ഇ​ങ്ങ​നെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളു​ടെ ഒറി​ജി​ന​ൽ പോ​ലെ തോ​ന്നി​ക്കു​ന്ന മി​നി​യേ​ച്ച​റു​ക​ളു​ണ്ട്.

എ​രു​മേ​ലി വാ​വ​ർ സ്മാ​ര​ക ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന ന​സീം പ​ഠ​നം ക​ഴി​ഞ്ഞു കി​ട്ടു​ന്ന സ​മ​യ​ങ്ങ​ളി​ലാ​ണ് ത​ന്‍റെ ക​ര​വി​രു​ത് പ്ര​ക​ട​മാ​ക്കു​ന്ന​ത്. ഹെ​ലി​കോ​പ്റ്റ​ർ, എ​ർ​ത്ത് മൂ​വ​ർ, ലോ​റി, ടൂ​റി​സ്റ്റ് ബ​സ്, സ്വ​കാ​ര്യ ബ​സ് എ​ന്നി​ങ്ങ​നെ ഒ​ട്ടേ​റെ മി​നി​യേ​ച്ച​റു​ക​ൾ ന​സീം നി​ർ​മി​ച്ചി​ട്ടു​ണ്ട്.

മു​ന്നി​ൽ കാ​ണു​ന്ന പ​ല പാ​ഴ്‌​വ​സ്തു​ക്ക​ളും ത​നി​ക്ക് വി​ല​പ്പെ​ട്ട​താ​ണെ​ന്ന് ന​സീം പ​റ​യു​ന്നു. പ​ട്ടി​മ​റ്റം പുത്ത​ന​ങ്ങാ​ടി നി​സാം-​റ​ജീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് ന​സീം.