വി​മ​ല​ഗി​രി ക​ത്തീ​ഡ്ര​ല്‍ തി​രു​നാ​ള്‍: സം​ഘാ​ട​കസ​മി​തി​യാ​യി
Tuesday, October 22, 2024 7:03 AM IST
കോ​ട്ട​യം: വി​മ​ല​ഗി​രി ക​ത്തീ​ഡ്ര​ലി​ല്‍ ന​വം​ബ​ര്‍ 29 മു​ത​ല്‍ ഡി​സം​ബ​ര്‍ എ​ട്ടു വ​രെ ആ​ഘോ​ഷി​ക്കു​ന്ന പ​രി​ശു​ദ്ധ അ​മ​ലോ​ത്ഭ​വ തി​രു​നാ​ളി​നു​ള്ള 101 അം​ഗ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു. വി​ജ​യ​പു​രം രൂ​പ​ത എ​പ്പി​സ്‌​കോ​പ്പ​ല്‍ വി​കാ​രി മോ​ണ്‍. സെ​ബാ​സ്റ്റ്യ​ന്‍ പൂ​വ​ത്തു​ങ്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍എ, പാ​സ്റ്റ​റ​ല്‍ സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​അ​ജി ചെ​റു​കാ​ക്രാം​ചേ​രി​ല്‍, ഫാ. ​ജ​സ്റ്റി​ന്‍ കാ​രം​കു​ന്നേ​ല്‍, ന​ഗ​ര​സ​ഭാ കൗ​ണ്‍സി​ല​ര്‍ മോ​ളി​ക്കു​ട്ടി സെ​ബാ​സ്റ്റ്യ​ന്‍, സൈ​മ​ണ്‍ കോ​ക്കാ​ട്ട് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ക​മ്മി​റ്റി ജ​ന​റ​ല്‍ ക​ണ്‍വീ​ന​റാ​യി ഡി.​കെ. സൈ​മ​ണ്‍ കോ​ക്കാ​ട്ടി​നെ തെ​ര​ഞ്ഞെ​ടു​ത്തു.


മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭാ മേ​ജ​ര്‍ ആ​ര്‍ച്ച്ബി​ഷ​പ് ക​ര്‍ദി​നാ​ള്‍ മാ​ര്‍ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വാ, ബി​ഷ​പ്പു​മാ​രാ​യ മാ​ര്‍ ജോ​സ് പു​ളി​ക്ക​ന്‍, ഡോ. ​അം​ബ്രോ​സ് പു​ത്ത​ന്‍വീ​ട്ടി​ല്‍, ഡോ. ​സെ​ബാ​സ്റ്റ്യ​ന്‍ തെ​ക്ക​ത്തെ​ച്ചേ​രി​ല്‍, സ​ഹാ​യ​മെ​ത്രാ​ന്‍ ജ​സ്റ്റി​ന്‍ മ​ഠ​ത്തി​ൽപ​റ​മ്പി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ തി​രു​നാ​ള്‍ ദി​ന​ങ്ങ​ളി​ല്‍ വി​ശു​ദ്ധ കു​ര്‍ബാ​ന​യ​ര്‍പ്പി​ക്കും.