ആ​വേ​ശ​മാ​യി സ​ദ്ഭാ​വ​ന​സ്മൃ​തി യാ​ത്ര
Monday, October 21, 2024 7:41 AM IST
വൈക്കം: ​ത​ല​യോ​ല​പ്പ​റ​മ്പ്, വൈ​ക്കം ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മിറ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ജെ​ട്ടി മൈ​താ​നി​യി​ൽ സം​യു​ക്ത​മാ​യി ന​ട​ത്തി​യ രാ​ജീ​വ് ഗാ​ന്ധി സ​ദ്ഭാ​വ​നാ അ​നു​സ്മ​ര​ണ യാ​ത്ര​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ​ചാ​ണ്ടി ​ഉ​മ്മ​ൻ എം​എ​ൽഎ ​ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്തീ​രാ​ജ് സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കി മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ സ്വ​പ്നം സാക്ഷാത്കരിച്ച രാ​ജീ​വ്ഗാ​ന്ധി​യു​ടെ ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെയു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് രാ​ജ്യ​ത്തെ ശാ​സ്ത്ര സാ​ങ്കേ​തി​ക മേ​ഖ​ല​ക​ളി​ൽ മു​ന്നേ​റാ​ൻ സ​ഹാ​യി​ച്ച​തെ​ന്ന് ചാ​ണ്ടി ഉ​മ്മ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് നാ​ട്ട​കം സു​രേ​ഷ് അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. വൈ​ക്കം ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡന്‍റ് പി.​ഡി.​ ഉ​ണ്ണി, ത​ല​യോ​ല​പ്പ​റ​മ്പ് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എം.​കെ.​ ഷി​ബു, കെ​പി​സി​സി നി​ർ​വാഹ​ക സ​മി​തി​യം​ഗം മോ​ഹ​ൻ ഡി.​ ബാ​ബു, ഡി​സിസി ​നേ​താ​ക്ക​ളാ​യ പി.​എ​ൻ. ബാ​ബു, അ​ബ്ദു​ൾ സ​ലാം റാ​വു​ത്ത​ർ,


പി.​വി.​ പ്ര​സാ​ദ്, എ.​ സ​നീ​ഷ് കു​മാ​ർ, ജ​യ്ജോ​ൺ, പി.​പി. സി​ബി​ച്ച​ൻ, അ​ക്ക​ര​പ്പാ​ടം ശ​ശി, വി​ജ​യ​മ്മ ബാ​ബു, ഷീജ​ ഹ​രി​ദാ​സ്, ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ പ്രീ​താ രാ​ജേ​ഷ്, വൈ​സ് ചെ​യ​ർ​മാ​ൻ പി.​ടി.​ സു​ഭാ​ഷ്, കെ.​ആ​ർ. ​ഷൈ​ലകു​മാ​ർ, സോ​ണി സ​ണ്ണി, മ​നോ​ജ് ക​ല്ല​റ, കെ. ​ബി​നി​മോ​ൻ, ര​മേ​ഷ് പി.​ ദാ​സ്, യൂ​ത്ത്കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഗൗ​രി​ശ​ങ്ക​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

വ​ർ​ഗീ​യ​ത​യ്ക്കും വി​ഘ​ട​ന​വാ​ദ​ത്തി​നും എ​തി​രേ 1990ലാ​ണ് രാ​ജീ​വ് ഗാ​ന്ധി കാ​ട്ടി​ക്കു​ന്നി​ൽ നി​ന്നും വൈ​ക്ക​ത്തേ​ക്ക് സ​ദ്‌​ഭാ​വ​ന യാ​ത്ര ന​ട​ത്തി​യ​ത്.​വൈ​ക്കം വ​ലി​യ​ക​വ​ല​യി​ൽ നി​ന്നും ആ​രം​ഭി​ച്ച പ​ദ​യാ​ത്ര ബോ​ട്ടു​ജെ​ട്ടി മൈ​താ​നി​യി​ൽ സ​മാ​പി​ച്ചു.​ ഡി​സി​സി പ്ര​സി​ഡ​ന്‍റ് നാ​ട്ട​കം സു​രേ​ഷ് പ​ദ​യാ​ത്ര​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.