ഉ​പ​ജി​ല്ലാ ശാ​സ്ത്രമേ​ള കു​രു​ന്നു​ക​ളു​ടെ പ്ര​തി​ഭാ​വി​ലാ​സ​ത്താ​ൽ ശ്ര​ദ്ധേ​യ​മാ​യി
Tuesday, October 22, 2024 7:07 AM IST
തല​യോ​ല​പ്പ​റ​മ്പ്:​ വൈ​ക്കം ഉ​പ​ജി​ല്ലാ സ്കൂ​ൾ ശാ​സ്ത്ര​മേ​ള കു​രു​ന്നു​ക​ളു​ടെ പ്ര​തി​ഭാ​വി​ലാ​സ​ത്താ​ൽ ശ്ര​ദ്ധേ​യ​മാ​യി. വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ ഗ​വ​ൺ​മെ​ന്‍റ് വി​എ​ച്ച്എ​സ്എ​സ്, ത​ല​യോ​ല​പ്പ​റ​മ്പ് യു​പി​എ​സ്, ത​ല​യോ​ല​പ്പ​റ​മ്പ് എ.​ജെ. ജോ​ൺ മെ​മ്മോ​റി​യ​ൽ എ​ച്ച്എ​സ്എ​സ് എ​ന്നി​വ​ി‌ടങ്ങ​ളി​ൽ ന​ട​ക്കു​ന്ന ശാ​സ്ത്ര​മേ​ള​യി​ൽ ഇ​ന്ന​ലെ സാ​മൂ​ഹ്യ ശാ​സ്ത്ര പ്ര​വൃ​ത്തി​പ​രി​ച​യ​മേ​ള​യും ഐ​ടി മേ​ള​യു​മാ​ണ് ന​ട​ന്ന​ത്. വൈ​ക്കം ഉ​പ​ജി​ല്ല​യി​ലെ 63 സ്കൂ​ളു​ക​ളി​ൽനി​ന്നാ​യി 1500 വി​ദ്യാ​ർ​ഥി​ക​ളാ​ണ് വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ മാ​റ്റു​ര​യ്ക്കു​ന്ന​ത്. വെ​ജി​റ്റ​ബി​ൾ പ്രി​ന്‍റിം​ഗി​ലാ​ണ് കൂടുതൽ വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത​ത്.​ ത​ടി ഉ​പ​യോ​ഗി​ച്ച് വി​വി​ധ ഉ​പ​ക​ര​ണ​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ര​വി​രു​തി​ൽ വി​രി​ഞ്ഞു.

ഉ​ളി​യും കൊ​ട്ടു​വ​ടി​യു​മേ​ന്തി ​ത​ടി ഉ​പ​ക​ര​ണ​ങ്ങ​ൾ തീ​ർ​ത്ത​വ​രി​ൽ പെ​ൺ​കു​ട്ടി​ക​ളു​മു​ണ്ടാ​യി​രു​ന്നു. ഇ​ന്നു ന​ട​ക്കു​ന്ന ശാ​സ്ത്ര-ഗ​ണി​ത​ശാ​സ്ത്ര മേ​ള​യോ​ടെ മേ​ള​യ്ക്കു സ​മാ​പ​ന​മാ​കും. ത​ല​യോ​ല​പ്പ​റ​മ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​ ഷാ​ജി​മോ​ളു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന മേ​ള ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം പി.​എ​സ്. പു​ഷ്പമ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.


ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് പി.​വി.​ സു​നി​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഹൈ​മി ബോ​ബി, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​സ​മ്മ ജോ​സ​ഫ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​ഞ്ചു ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, ജോ​സ് വേ​ലി​ക്ക​കം, കെ.​ ആ​ശി​ഷ് , എ​ഇ ഒ ​ജോ​ളി​മോ​ൾ ഐ​സ​ക്ക്, എ​ച്ച്എം ​ഫോ​റം സെ​ക്ര​ട്ട​റി എ​സ്. ഷൈ​ജി​മോ​ൾ, എ​ച്ച്എ​സ്എ​സ്, യുപിഎ​സ് പി​ടിഎ ​പ്ര​സി​ഡ​ന്‍റുമാ​രാ​യ പി.​പി.​ ക​ലേ​ശ​ൻ, എ​ൻ.​വി. മ​ണി​കു​മാ​ർ, സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ എ​സ്. അ​നി​ല തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.