സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ല്‍ ഗു​രു​വ​ന്ദ​ന​വും അ​ധ്യാ​പ​ക​ദി​നാ​ച​ര​ണ​വും
Thursday, September 5, 2024 11:40 PM IST
പാ​ലാ: സെ​ന്‍റ് തോ​മ​സ് കോ​ള​ജ് പാ​ലാ ഓ​ട്ടോ​ണ​മ​സി​ല്‍ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ദേ​ശീ​യ അ​ധ്യാ​പ​ക​ദി​ന​ത്തി​ല്‍ അ​ലുമ്‌​നി അ​സോ​സി​യേ​ഷ​ന്‍ ഗു​രു​വ​ന്ദ​ന​വും അ​ധ്യാ​പ​ക​ദി​നാ​ച​രണ​വും സം​ഘ​ടി​പ്പി​ച്ചു. കോ​ള​ജി​ലെ പൂ​ര്‍​വ അ​ധ്യാ​പ​ക​രി​ല്‍ ഏ​റ്റ​വും മു​തി​ര്‍​ന്ന അം​ഗ​മാ​യ ഹി​ന്ദി വി​ഭാ​ഗം മു​ന്‍ ത​ല​വ​ന്‍ 99 വ​യ​സു​ള്ള പ്ര​ഫ. ആ​ര്‍.​എ​സ്. പൊ​തു​വാളി​നെ തൃ​ശൂ​രു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ലെ​ത്തി ആ​ദ​രി​ച്ചു​കൊ​ണ്ടാ​യിരു​ന്നു പ​രി​പാ​ടി​യു​ടെ തു​ട​ക്കം.

കോ​ള​ജ് മാ​നേ​ജ​രും പാ​ലാ രൂ​പ​ത മു​ഖ്യ​വി​കാ​രി ജ​ന​റാ​ളു​മാ​യ മോ​ണ്‍.​ ജോ​സ​ഫ് ത​ട​ത്തി​ല്‍, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സി​ബി ജ​യിം​സ്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ റ​വ. ​ഡോ. സാ​ല്‍​വി​ന്‍ കെ. ​തോ​മസ്, ​ബ​ര്‍​സാ​ര്‍ ഫാ. ​മാ​ത്യു ആ​ല​പ്പാ​ട്ടു​മേ​ട​യി​ല്‍, അ​ലും​മ്‌​നി അ​സോസി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ഡി​ജോ കാ​പ്പ​ന്‍, സെ​ക്ര​ട്ട​റി ഡോ. ​സാ​ബു ഡി. ​മാ​ത്യു, സാ​ജു കൊ​ടി​യ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.


ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ എംജി യൂ​ണി​വേ​ഴ്‌​സി​റ്റി വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​സി.​ടി. അ​ര​വി​ന്ദ​കു​മാ​ര്‍, മാ​നേ​ജ​ര്‍ മോ​ണ്‍. ജോ​സ​ഫ് ത​ട​ത്തി​ല്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് പൂ​ര്‍​വാധ്യാ​പ​ക​രെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

പ്ലാ​റ്റി​നം ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി പൂ​ര്‍​വാ​ധ്യാ​പ​ക​ര്‍​ക്ക് മെ​മന്‍റോ​യും സ​മ്മാ​നി​ച്ചു. ഡോ. ​സി​റി​യ​ക് തോ​മ​സ്, ഡോ. ​ബാ​ബു സെ​ബാ സ്റ്റ്യ​ന്‍, പ്ര​ഫ. വി.​ജെ. ജോ​സ​ഫ്, അ​ലു​മ്‌​നി അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ​ജോ കാ​പ്പ​ന്‍, സെ​ക്ര​ട്ട​റി ഡോ. ​സാ​ബു ഡി ​മാ​ത്യു, കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ​സി​ബി ജ​യിം​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.