മംഗലം ഗോപിനാഥിനെ ആദരിച്ചു
1453522
Sunday, September 15, 2024 5:22 AM IST
മഞ്ചേരി: ഓള് ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ അംഗവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മംഗലം ഗോപിനാഥിനെ മഞ്ചേരിയിലെ വസതിയിലെത്തി ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ വി.എസ്. ജോയ് പൊന്നാട അണിയിച്ച് ഉപഹാരം നല്കി ആദരിച്ചു.
പ്രവാസി കോണ്‍ഗ്രസ് മഞ്ചേരി നിയോജക മണ്ഡലം കമ്മിറ്റി ഉത്രാടം നാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രവാസി കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് നാസര്‍ മുക്കം അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറല്‍ സെക്രട്ടറി അസീസ് ചീരാന്തൊടി, റഷീദ് പറമ്പന്‍, വല്ലാഞ്ചിറ ഷൗക്കത്തലി, ഹുസൈന് വല്ലാഞ്ചിറ, വി.പി. ഫിറോസ്, ഹനീഫ മേച്ചേരി, നീനു സാലിന്, ഇ.കെ. അന്‍ഷിദ്, സി. സക്കീന, ജിജി ശിവകുമാര്‍,
പ്രവാസി കോണ്‍ഗ്രസ് ജില്ലാ വൈസ്പ്രസിഡന്റ് സുബൈര്‍ വീമ്പൂര്, ജില്ലാ സെക്രട്ടറി എം.പി. ഭാസ്കരന്. സാലിന് വല്ലാഞ്ചിറ. അശോക് അരുകിഴായ എന്നിവര്‍ പങ്കെടുത്തു.