ഉപയോഗശൂന്യമായ പേനകളാൽ തീര്‍ത്തത് മനോഹര അത്തപ്പൂക്കളം
1453583
Sunday, September 15, 2024 6:35 AM IST
നാട്ടകം: നാട്ടകം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ നാഷണല്‍ സര്‍വീസ് സ്കീം വോളണ്ടിയേഴ്സിന്റെ നേതൃത്വത്തില്‍ ഓണാഘോഷ പരിപാടികളോടനുബന്ധിച്ച് ഉപയോഗശൂന്യമായ പേനകള്‍ ഉപയോഗിച്ചു അത്തപ്പൂക്കളം തീര്‍ത്തു.
ക്ലാസ് മുറികളില്‍ ഉപയോഗിക്കുന്ന പേനകള്‍ മഷി തീര്‍ന്നാല്‍ വലിച്ചെഞ്ഞ് കളയാതിരിക്കാനായി എന്‍എസ്എസിന്റെ നേതൃത്വത്തില്‍ ഒരു പെന്‍ ബിന്‍ സ്കൂളില്‍ സ്ഥാപിച്ചിരുന്നു. കഴിഞ്ഞ ആറുമാസത്തില്‍ പെന്‍ ബിന്നില്‍ ശേഖരിച്ച പേനകള്‍ ഉപയോഗിച്ചാണ് വിദ്യാര്‍ഥികള്‍ വ്യത്യസ്തമായ അത്തപ്പൂക്കളം നിര്‍മിച്ചത്.
പ്ലാസ്റ്റിക്കിനെതിരേയുള്ള ബോധവത്കരണവുമായി ബന്ധപ്പെട്ട് എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. പ്രിന്‍സിപ്പല്‍ ബെന്നോ ജോസഫ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ നോബിള്‍ ജോണ്‍, വോളണ്ടിയര്‍ സെക്രട്ടറി അനറ്റ് ജോമോന് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.