വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു
1453589
Sunday, September 15, 2024 6:35 AM IST
കോട്ടയം: കേരള അസോസിയേഷന് ഓഫ് പ്രഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്സ് ജില്ലാ ചാപ്റ്ററിന്റെയും മാന്നാനം കെഇ കോളജ് സോഷ്യല്‍ വര്‍ക്ക് വിഭാഗത്തിന്റെയും ആഭിമുഖ്യത്തില്‍ ഇന്ത്യ സോഷ്യല്‍ വര്‍ക്ക് മാസാചരണവും വാര്‍ഷിക പൊതുയോഗവും പ്രോജക്റ്റ് പ്രൊപ്പോസല്‍ ശില്പശാലയും കെഇ കോളജ് സോഷ്യല്‍ വര്‍ക്ക് അസോസിയേഷന് ഉദ്ഘാടനവും സംഘടിപ്പിച്ചു.
ക്യാപ്സ് സംസ്ഥാന പ്രസിഡന്റ് ഡോ. എം. പി. ആന്റ്ണി ഉദ്ഘാടനം ചെയ്തു. കോളജ് ബര്‍സാര്‍ ഫാ. ബിജു തോമസ് സിഎംഐ അധ്യക്ഷത വഹിച്ചു. ഡോ. സിബി ജോര്‍ജ്, ഡോ. ഐപ്പ് വര്‍ഗീസ്, സിജു തോമസ്, ഡോ. ജെയിംസ് ഫിലിപ്പ് ആലപ്പാട്ട്, സിസ്റ്റര്‍ റെജി അഗസ്റ്റിന് എന്നിവര്‍ പ്രസംഗിച്ചു.