അരുവിക്കുഴി: ശതാബ്ദി ആഘോഷിക്കുന്ന അരുവിക്കുഴി സെന്റ് ജോസഫ് എൽപി സ്കൂളിലെ പൂർവ അധ്യാപക-വിദ്യാർഥി സമ്മേളനം 16ന് നടക്കും. രാവിലെ 10ന് നടക്കുന്ന സമ്മേളനം പൂർവവിദ്യാർഥിയും ഗോവ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറുമായ ഡോ. പി.എസ്. സഖറിയാസ് ഉദ്ഘാടനം ചെയ്യും.
റിട്ടയേർഡ് ട്രഷറി ഓഫീസർ മനോജ് എൻ. അധ്യക്ഷത വഹിക്കും. 80 വയസു കഴിഞ്ഞ പൂർവവിദ്യാർഥികളെയും മുൻ ഹെഡ്മാസ്റ്റർമാരെയും അധ്യാപകരെയും ആദരിക്കും. സ്കൂൾ മാനേജർ ഫാ. ജേക്കബ് ചീരംവേലിൽ, ശതാബ്ദി കമ്മിറ്റി കൺവീനർ ജോർജ് ഫിലിപ്പ് കിഴക്കയിൽ, സ്കൂൾ ഹെഡ്മിസ്ട്രസ് ജെസി സേവ്യർ എന്നിവർ പ്രസംഗിക്കും.