റബറിനെ കാര്‍ഷികവിളയായി പ്രഖ്യാപിക്കണം
1453345
Saturday, September 14, 2024 7:03 AM IST
ചങ്ങനാശേരി: റബറിനെ കാര്‍ഷികവിളയായി പ്രഖ്യാപിക്കണമെന്നും കൃഷിക്കാര്‍ക്കു തങ്ങളുടെ കാര്‍ഷിക ഉത്പന്നങ്ങള്‍ക്കു ഉത്പാദനച്ചെലവിനാനുപാതികമായി വില ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കര്‍ഷക കോണ്‍ഗ്രസ് ചങ്ങനാശേരി നിയോജകമണ്ഡലം പ്രവര്‍ത്തകയോഗം ആവശ്യപ്പെട്ടു.
നിയോജകമണ്ഡലം പ്രസിഡന്റ് പാപ്പച്ചന് നേര്യംപറമ്പിലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ജില്ലാ പ്രസിഡന്റ് തോമസുകുട്ടി മണക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. ബേബിച്ചന് പുത്തന്‍പറമ്പില്‍ വിഷയാവതരണം നടത്തി.
ഭാരവാഹികളായ കെ.പി. മാത്യു, ബേബിച്ചന് മറ്റത്തില്‍, തോമസ് കുട്ടംപേരൂര്‍, രാജു കരിങ്ങണാമറ്റം, പി.പി. വര്‍ഗീസ്, അപ്പിച്ചന്‍ എഴുത്തുപള്ളിക്കല്‍, ളൂയിസ് മാവേലിത്തുരുത്ത്, ബേബിച്ചന് തടത്തില്‍, തങ്കച്ചന് തൈക്കളം, സെബാസ്റ്റ്യന്‍ ഞാറക്കാട്ടില്‍, സൂസമ്മ കുട്ടംപേരൂര്‍ എന്നിവര്‍ പ്രസംഗിച്ചു.