ജനറല്‍ ആശുപത്രിയില്‍ കത്തോലിക്ക കോണ്‍ഗ്രസ് ഓണാഘോഷം സംഘടിപ്പിച്ചു
1453623
Sunday, September 15, 2024 6:54 AM IST
ചങ്ങനാശേരി: കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി ഫൊറോന സമിതി ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ ഓണാഘോഷം നടത്തി. കത്തീഡ്രല്‍ വികാരി റവ. ഡോ. ജോസ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്തു.
ഫൊറോന പ്രസിഡന്റ് കുഞ്ഞുമോന് തൂമ്പുങ്കല്‍ അധ്യഷത വഹിച്ചു. ഫൊറോന ഡയറക്ടര്‍ ഫാ. ലിബിന് തുണ്ടുകളം, ടോമിച്ചന് അയ്യരുകുളങ്ങര, സൈബി അക്കര, കെ.എസ്. ആന്റണി, ബാബു വള്ളപ്പുര, ഔസേപ്പച്ചന് ചെറുകാട്, കെ.പി. മാത്യു,
ഷാജി മരങ്ങാട്ട്, മേരിക്കുട്ടി പാറക്കടവില്‍, ബിനോ പാറക്കടവില്‍, ജെമിനി സുരേഷ്, ജോയിച്ചന്‍ പീലിയാനിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ആശുപത്രിയിലെ രോഗികള്‍ക്കും കുട്ടിരിപ്പുകാര്‍ക്കും ജീവനക്കാര്‍ക്കും പായസവും ഉപ്പേരിയും നല്കി.