അന്ത്യാളം: അന്ത്യാളം പള്ളിയില്‍ വിശുദ്ധ മത്തായി ശ്ലീഹായുടെ തിരുനാളിന് 19ന് കൊടിയേറും. തിരുനാളിന് ഒരുക്കമായുള്ള നൊവേന ആരംഭിച്ചു. 19 വരെ വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, നൊവേന, സന്ദേശം എന്നിവ ഉണ്ടായിരിക്കും.
19ന് വൈകുന്നേരം അഅഞ്ചിന് വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് കൊടിയേറ്റ് നിര്‍ഹിക്കും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, നൊവേന. 20ന് വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, സന്ദേശം. 6.40ന് ജപമാല പ്രദക്ഷിണം. 7.30ന് പാലാ കമ്യൂണിക്കേഷൻസിന്റെ നാടകം ലൈഫ് ഈസ് ബ്യൂട്ടിഫുള്‍. 21 ന് പ്രധാന തിരുനാള്‍ ദിനം രാവിലെ 6.15നും പത്തിനും വിശുദ്ധ കുര്‍ബാന, പ്രദക്ഷിണം. മത്തായി നാമധാരികളുടെ സംഗമം, സ്നേഹവിരുന്ന്.