എരുമേലി: സർവീസ് സഹകരണബാങ്കിന്റെ ഓണവിപണി പ്രവർത്തനമാരംഭിച്ചു. പഞ്ചസാര, ശർക്കര, വൻപയർ, ചെറുപയർ, ഉഴുന്ന് അരിപ്പൊടി, പരിപ്പ്, വെളിച്ചെണ്ണ, മല്ലിപ്പൊടി, മുളകുപൊടി, സാമ്പാർ പൊടി തുടങ്ങിയ നിത്യോപയോഗ സാധനങ്ങളാണ് കിറ്റിലുള്ളത്. ഒരു കിറ്റിന് 930 രൂപയാണ് വില. റേഷൻ കാർഡ് അടിസ്ഥാനത്തിലാണ് സബ്സിഡി നിരക്കിൽ ഗുണമേന്മയുള്ള നിത്യോപയോഗ സാധനങ്ങൾ കിറ്റിൽ വിതരണം ചെയ്യുന്നതെന്ന് ബാങ്ക് പ്രസിഡന്റ് ഡൊമിനിക് ജോബ് പറഞ്ഞു.