നെൽക്കർഷകർക്ക് പണം നൽകണം
1453340
Saturday, September 14, 2024 7:02 AM IST
ഏറ്റുമാനൂർ: കഴിഞ്ഞ സീസണിൽ സംഭരിച്ച നെല്ലിന്റെ വില ഇനിയും കർഷകർക്ക് കൊടുത്തു തീർക്കാത്തതിൽ ജനാധിപത്യ കേരള കോൺഗ്രസ് ഏറ്റുമാനൂർ നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ഓണക്കാലത്ത് കർഷകരെ ബുദ്ധിമുട്ടിക്കാതെ അടിയന്തരമായി കർഷകർക്ക് പണം പൂർണമായി കൊടുത്തു തീർക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
നിയോജകമണ്ഡലം പ്രസിഡന്റ് പി.വി. വർക്കി പുതിയാപറമ്പിൽ അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന ജനറൽ സെക്രട്ടറി ജയിംസ് കുര്യൻ ഉദ്ഘാടനം ചെയ്തു. എം.കെ. ജോസഫ് മണലിൽ, സി.ജെ. മാത്യു ചാമക്കാല, ജോർജ് തലയണക്കുഴി, തുടങ്ങിയവർ പ്രസംഗിച്ചു.