പാലാ അഗ്രിമയില്‍ ഓണവിപണി തുറന്നു
1453114
Friday, September 13, 2024 11:50 PM IST
പാലാ: വട്ടവടയില്‍നിന്നുള്ള വിഷരഹിത പച്ചക്കറികളടക്കം ഗുണമേന്മയുള്ള കാര്‍ഷിക-ഭക്ഷ്യവിഭവങ്ങളൊരുക്കി പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി പാലാ സെന്റ് തോമസ് പ്രസിനു സമീപം അഗ്രിമ കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റില്‍ ഒരുക്കിയ ഓണവിപണിക്കു തുടക്കമായി.
ഗ്രാമതലത്തില്‍ ഇടവക പള്ളികളുടെ ആഭിമുഖ്യത്തില്‍ അറുപത് കേന്ദ്രങ്ങളില്‍ സ്വാശ്രയ സംഘങ്ങള്‍, കര്‍ഷകദളങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ രൂപതയിലുടനീളം നടത്തപ്പെടുന്ന ഓണവിപണികളുടെ രൂപതാതല ഉദ്ഘാടനം അഗ്രിമയില്‍ മുനിസിപ്പല്‍ ചെയര്മാന് ഷാജു വി. തുരുത്തേൽ നിര്‍വഹിച്ചു. ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേല്‍ അധ്യക്ഷത വഹിച്ചു.
അസി. ഡയറക്ടര്‍മാരായ ഫാ. ജോസഫ് താഴത്തുവരിക്കയില്‍, ഫാ. ഇമ്മാനുവല്‍ കാഞ്ഞിരത്തുങ്കല്‍, കമ്മിറ്റിയംഗങ്ങളായ പി.ജെ. തോമസ് പുണര്താംകുന്നേല്, രാജു മാത്യു പറഞ്ഞാട്ട്, പിആര്‍ഒ ഡാന്റീസ് കൂനാനിക്കല്‍, സിബി കണിയാംപടി, പി.വി. ജോര്‍ജ് പുരയിടം, ജോയി വട്ടക്കുന്നേല്‍, ജോബി ജോസ്, ജസ്റ്റിന് ജോസഫ്, അനു റെജി, ജയ്സി മാത്യു, ആലീസ് ജോര്‍ജ്, അമല്‍ ഷാജി, റോണിമോന്‍ റോയി, ജോയി പുളിയ്ക്കക്കുന്നേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.