രാമപുരം: ടെമ്പിള്‍ ടൗണ്‍ ലയണ്‍സ് ക്ലബും അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയും ചേര്‍ന്ന് നടത്തുന്ന സൗജന്യ മെഗാ നേത്ര ചികിത്സാ ക്യാമ്പ് രാമപുരം സെന്റ് അഗസ്റ്റ്യന്‍സ് ഹൈസ്കൂള്‍ ഹാളില്‍ 21 ന് രാവിലെ ഒന്‍പതു മുതല്‍ 12 വരെ നടക്കും. ക്യാമ്പിന്റെ ഉദ്ഘാടനം ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം നിര്‍വഹിക്കും.
ക്യാമ്പില്‍ വിദഗ്ധ ഡോക്ടര്‍മാര്‍ പരിശോധന നടത്തുന്നതും തിമിര ശസ്ത്രക്രിയ ആവശ്യമെങ്കില്‍ അവരെ അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ എത്തിച്ച് സൗജന്യ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കുന്നതുമാണ്. ക്യാമ്പില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നതിനോ പങ്കെടുക്കുന്നതിന് യാതൊരുവിധ ഫീസും ഈടാക്കുന്നതല്ല. വിദഗ്ധ പരിശോധന ആവശ്യമെന്ന് കാണുന്ന രോഗികള്‍ക്ക് ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ സൗകര്യം ഒരുക്കുന്നതാണെന്ന് ക്ലബ് പ്രസിഡന്റ് കെ. മനോജ് കുമാര്‍ അറിയിച്ചു. ഫോണ്‍ - 9845976668, 8547123975, 9961066095.